അഞ്ചു ലക്ഷം രൂപ വായ്പ തരും, നാല് ലക്ഷം തിരിച്ചടച്ചാൽ മതി

HIGHLIGHTS
  • കെ എസ് എഫ് ഇ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്
Flight
പ്രതീകാത്മക ചിത്രം
SHARE

പ്രവാസികള്‍ക്കു വീണ്ടും സർക്കാറിന്റെ കൈത്താങ്ങ്. നോർക്കയുടെ പ്രവാസി ഭദ്രത മൈക്രോ പദ്ധതിയിലൂടെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പദ്ധതി തുകയുടെ 25 ശതമാനം ( പരമാവധി 1 ലക്ഷം രൂപ ) മൂലധന സബ്സിഡി അനുവദിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം 3 ശതമാനം പലിശ സബ്സിഡിയും ഉണ്ടാകും .

ആർക്ക് കിട്ടും?

കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കാണ് മുൻഗണന. മറ്റ് പ്രവാസികൾക്കും വായ്പയ്ക്ക് അർഹതയുണ്ട്. കെഎസ്എഫ്ഇ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾ, പ്രവാസി സഹകരണ സൊസൈറ്റികൾ, ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ വഴി പദ്ധതി വിപുലമാക്കാനും ലക്ഷ്യമിടുന്നു.

പ്രവാസികൾക്കായി നോർക്ക വഴി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന രണ്ടാമത്തെ സംരംഭകത്വ സഹായ പദ്ധതിയാണിത്. കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതി ആഗസ്റ്റിൽ ആരംഭിച്ചിരുന്നു. പ്രവാസി ഭദ്രത മൈക്രോ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ നോർക്കയുമായോ തൊട്ടടുത്ത കെ.എസ് എഫ് ഇ ശാഖയുമായോ ബന്ധപ്പെടുക .നോർക്ക :88020 12345.

English Summary: Norka will Give Special Loans to NRIs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA