ADVERTISEMENT

കൈയിൽ പണമില്ലെന്ന ആധി വേണ്ട. വേണ്ടത്ര പഠിപ്പില്ലെന്ന ഖേദവും വേണ്ട. മനസ്സിൽ സൂപ്പർബിസിനസ് ആശയമുണ്ടോ? ഉണ്ടെങ്കിൽ ഉടൻ തന്നെ തൊട്ടടുത്തുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ പോയി ജില്ലാ വ്യവസായ ഓഫീസറുമായി ബന്ധപ്പെടുക. പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതു മുതൽ സ്ഥാപനത്തിന്റെ റജിസ്ട്രേഷൻ, ലൈസൻസുകൾ, പരിശീലനം, ഉൽപാദനം, വിപണനം, സാമ്പത്തിക സഹായങ്ങൾ തുടങ്ങി സർവ കാര്യങ്ങളിലും ബന്ധപ്പെട്ട വ്യവസായ ഓഫീസർമാർ മാർഗനിർദേശങ്ങൾ നൽകുമെന്ന് തിരുവനന്തപുരം കോർപറേഷൻ വ്യവസായ ഓഫീസർ ഷെഫിൻ പറയുന്നു. സർക്കാരുകൾ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ വാങ്ങിയെടുക്കണമെങ്കിൽ ഒട്ടേറെ കാര്യങ്ങൾ സംരംഭകൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെല്ലാം ബന്ധപ്പെട്ട വ്യവസായ ഓഫീസർമാർ സംരംഭകരെ സഹായിക്കുo.

രാജ്യത്തിന്റെ വളർച്ചയിൽ കാര്യമായ സംഭാവന നൽകുന്ന എം.എസ്.എം.ഇ മേഖലയെ ശാക്തീകരിക്കുന്നതിനു വേണ്ടി നിലവിലുള്ള വായ്പാ പദ്ധതികളിൽ പുതിയ മാറ്റങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് നവസംരംഭകരെ ആകർഷിക്കുകയാണ് സർക്കാരുകൾ ഇപ്പോൾ. ഏറ്റവും ആകർഷകമായ വായ്പാ പദ്ധതികളെ പരിചയപ്പെടാം

പി.എം.ഇ.ജി.പി. സ്കീം (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാം)

നഗര ഗ്രാമ വ്യത്യാസമില്ലാതെ കേന്ദ്ര സർക്കാർ നവസംരംഭകർക്ക് നൽകുന്ന വായ്പാ ബന്ധിത പദ്ധതിയാണിത്. പദ്ധതി ചെലവിന്റെ 100 ശതമാനവും സഹായമായി ലഭിക്കുo. വ്യത്യസ്ത വിഭാഗങ്ങളിലായി 15% മുതൽ 65% വരെ സബ്സിഡി വാഗ്ദാനം ചെയ്യുന്ന സ്കീം ആണിത്. ഖാദി ആൻഡ് വില്ലേജ് ബോർഡ് വഴി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അതാത് ജില്ലാ വ്യവസായ കേന്ദ്രങ്ങളെ സമീപിച്ചാൽ വിശദ വിവരങ്ങൾ അറിയാം.

ആർക്കെല്ലാം അപേക്ഷിക്കാം

∙ഉൽപാദന സേവന മേഖലകളിൽ പുതിയ സംരംഭം തുടങ്ങുന്നവർക്ക് അപേക്ഷിക്കാം.

industry

∙ഉൽപാദിപ്പാദിപ്പിച്ച് സ്വന്തം ബ്രാൻഡിൽ തന്നെ വിപണനം ചെയ്യണം എന്ന നിബന്ധനയുണ്ട്.

∙പുകയില ഉൽപന്നങ്ങൾ, ലഹരി പദാർത്ഥങ്ങൾ, വ്യത്യസ്ത കൃഷികൾ എന്നിവയുടെ ബിസിനസിന് സഹായം ലഭിക്കില്ല. 

∙വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല. ഹൈസ്കൂൾ വിദ്യാഭ്യാസം ഇല്ലാത്തവർക്കു പോലും യോഗ്യതയുണ്ട്.

∙അപേക്ഷകർക്ക് 18 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. 

∙വനിതകൾ, പിന്നോക്ക വിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ, യുവ സംരംഭകർ എന്നീ വിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേകം സബ്സിഡിയുണ്ട്.

∙കടകൾ, വ്യാപാരം തുടങ്ങിയവയ്ക്ക് വായ്പയ്ക്ക് അർഹതയില്ല

എത്ര തുക സഹായമായി ലഭിക്കുo?

∙ഉൽപാദന മേഖലക്ക് 25 ലക്ഷം രൂപ

∙സേവന മേഖലയ്ക്ക് 10 ലക്ഷം രൂപ

∙മിനിമം എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്കാണ് 25 ലക്ഷം കിട്ടുക. 

∙എട്ടാം ക്ലാസിൽ താഴെയാണ് വിദ്യാഭ്യാസ യോഗ്യതയെങ്കിൽ 10 ലക്ഷം രൂപ വരെയെ ലഭിക്കു. 

സർക്കാർ സഹായവും ബാങ്ക് വായ്പയും എങ്ങനെ കിട്ടും?

indian-currency-2

സംരംഭം എവിടെയാണോ തുടങ്ങുന്നത് അതിനടുത്തുള്ള ദേശസാൽകൃത ബാങ്കുകൾ വഴിയും വാണിജ്യ ബാങ്കുകൾ വഴിയും വായ്പയ്ക്ക് സമീപിക്കാം. സഹകരണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിച്ചെലവിന്റെ 80 ശതമാനമേ ബാങ്ക് നൽകുകയുള്ളു. ബാക്കി 20 ശതമാനം മാർജിൻ മണി ആയി അപേക്ഷകൻ ബാങ്കിൽ അടയ്ക്കണം. മാർജിൻ മണി അടയ്ക്കാൻ കഴിവില്ലാത്ത അപേക്ഷകന് കേന്ദ്ര സർക്കാർ മാർജിൻ മണി ഗ്രാന്റ് നൽകും. ഗ്രാമീണ മേഖലയിൽ സംരംഭം തുടങ്ങുന്ന മുന്നോക്ക വിഭാഗത്തിൽ പെട്ട പുരുഷന്മാർക്ക് സംരംഭകൻ ബാങ്കിൽ അടക്കേണ്ട മാർജിൻ മണിയുടെ 25% കേന്ദ്ര സർക്കാർ ഗ്രാന്റ് നൽകും. നഗരപ്രദേശത്താണെങ്കിൽ ഇത് 15% ആയി കുറയും.

വനിതകൾ, പിന്നോക്ക വിഭാഗക്കാർ, ന്യൂനപക്ഷം, വിമുക്ത ഭടന്മാർ, ഭിന്നശേഷിക്കാർ തുടങ്ങി മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്ക് ഗ്രാമങ്ങളിൽ തുടങ്ങുന്ന സംരംഭങ്ങൾക്ക് മാർജിൻ മണിഗ്രാന്റ് 35% ലഭിക്കും. മാർജിൻ മണി ഗ്രാന്റ് കഴിച്ച് ബാക്കി വരുന്ന തുക സംരംഭകൻ ബാങ്കിൽ അടച്ചാൽ മതി. മാർജിൻ മണി ഗ്രാന്റ് മുൻകൂറായി അക്കൗണ്ടിൽ എത്തും. ബാങ്ക് നൽകുന്ന വിഹിതത്തിമേൽ മാത്രമാണ് പലിശ ഈടാക്കുക. 

ബിസിനസ് തുടങ്ങി മൂന്നു വർഷത്തിനകം പൂട്ടി പോയാൽ ഗ്രാന്റ് സർക്കാരിലേക്ക് തിരിച്ചു പോകും. വായ്പയുടെ തിരിച്ചടവ് മുടക്കം മൂന്നു മാസത്തിൽ കൂടുതൽ ആയാൽ കിട്ടാക്കടം ആയി മാറും. ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു വേണം വായ്പ എടുക്കുവാൻ.

English Summary : Know more about PMEGP and Margin Money Grant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com