ADVERTISEMENT

വല്ലഭന് പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലേ? അതു തന്നെയാണ് സർക്കാരും പറയുന്നത്. തീറ്റപ്പുൽ കൃഷിയും സംസ്കരണവും തുടങ്ങാൻ ചെലവിന്റ 50% സർക്കാർ സബ്സിഡി തരും. ഇതിനു പുറമെ കോഴി, ആട്, പന്നി വളർത്തൽ തുടങ്ങിയ സംരംഭങ്ങൾ തുടങ്ങാനും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗ്രാമീണ മേഖലയിലെ സ്വകാര്യ വ്യക്തികൾ, സ്വയം സഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ എന്നിവർക്കാണ് സബ്സിഡിക്കുള്ള അർഹത. സ്ഥലത്തിന്റെ വിലയൊഴികെയുള്ള മൂലധന ചെലവുകൾക്കു മാത്രമാണ് സബ്സിഡി.

ആവശ്യമായ സ്ഥലം സ്വന്തമായോ പാട്ടത്തിനോ സംരംഭകൻ ഒരുക്കണം. ഫാമുകൾ പദ്ധതി നിർദ്ദേശമനുസരിച്ച് സ്ഥാപിക്കണം. ബാങ്കു വായ്പയ്ക്ക് ആവശ്യമായ രേഖകൾ സംരംഭകർ ശരിയാക്കി നൽകണം. കേന്ദ്ര സർക്കാറിന്റെ മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പാണ് സബ്സിഡി നൽകുന്നത് .അർഹരായ അപേക്ഷകർക്ക് 50% വരെ സബ്സിഡി തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ഗ്രാമീണ കോഴി വളർത്തൽ സംരംഭകത്വ പദ്ധതിയനുസരിച്ച് 1000 കോഴികൾക്കുള്ള പേരന്റ് ഫാം, ഹാച്ചറി യൂണിറ്റ്, ബ്രൂഡർ മദർ യൂണിറ്റ് തുടങ്ങിയവ ഉൾപ്പെട്ട സംയോജിത പദ്ധതികൾക്കും സഹായം ലഭിക്കും.

www.livestock.kerala.org എന്ന വെബ് സൈറ്റിലൂടെ ഓൺ ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാനദണ്ഡങ്ങൾ പ്രകാരമുള്ള  പ്രൊപ്പോസലുകൾ  തയ്യാറാക്കി ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ നിന്നു ലഭിക്കും  .

ഫോൺ: 9446004276, 9446004277.

English Summary : Governemnt Subsidy for Grass Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com