ഇത്തരം ബിസിനസുകൾക്ക് അധികം മുതൽമുടക്ക് വേണ്ട, കൈ നിറയെ ലാഭം ഉറപ്പ്

HIGHLIGHTS
  • നിങ്ങളുടെ ബജറ്റിൽ നിന്നു യുക്തിപൂർവം തീരുമാനിക്കുക
cash-in-hand-new
SHARE

അധികം മുതല്‍ മുടക്കില്ലാതെ നല്ല ലാഭത്തിലുള്ള ബിസിനസ് തുടങ്ങണോ? എങ്കിൽ ഈ ബിസിനസുകളിൽ ഒരു കൈവെക്കാം. കടകൾ തുടങ്ങുന്നയാൾക്കും ഒപ്പംതന്നെ പ്രധാന ബിസിനസ് സ്ഥാപനത്തിനും ലാഭമുണ്ടാക്കുന്ന പരിപാടിയായതിനാൽ വിജയിക്കുവാൻ സാധ്യതയുള്ളവയാണ് താഴെപറയുന്നവ. നിങ്ങളുടെ ബജറ്റിൽ ഒതുങ്ങി നിന്നു യുക്തിപൂർവം തീരുമാനം എടുക്കുക. ഒരു ലക്ഷം മുതൽ 5 ലക്ഷം വരെയാണ് പൊതുവെയുള്ള മുതൽമുടക്ക്. ചിലത് അതിൽ കുറവാണ്. വിദേശ കമ്പനികൾ നൂലാമാലകളില്ലാതെ ഇന്ത്യയിൽ വേരുറപ്പിക്കുവാൻ ഇത്തരം മാതൃകകൾ പിന്തുടരുന്നുണ്ട്.

പിസ്സ ഷോപ്പ്

chicken-pizza

പുതു തലമുറയ്ക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടുന്ന പിസ്സ ഷോപ്പ് ലോക്ക് ഡൗൺ കാലത്തുപോലും ലാഭമുണ്ടാക്കിയ അപൂർവം ബിസിനസുകളിൽ ഒന്നാണ്. വീടുകളിൽ കൊണ്ടുചെന്ന് കൊടുക്കുന്ന രീതി ഇത്തരം കടകൾക്കു ഉള്ളതിനാൽ സ്വീകാര്യതയാണ്. ജന്മദിനങ്ങൾ പോലുള്ള കാര്യങ്ങൾക്ക് പോലും ഒഴിവാക്കാനാകാത്ത രീതിയിലേക്ക് ഈ ഭക്ഷണ സംസ്കാരം മാറിയത് നല്ല ഒരു ലാഭമുള്ള മാതൃകയായി ഇത്തരം കടകളെ  വളർത്തുന്നു.

നവജാത ശിശുക്കൾക്കുള്ള കടകൾ 

New-born-baby

പുതിയ അതിഥി വീട്ടിലേക്കെത്തുമ്പോൾ എത്ര വില കൊടുത്തും സാധനങ്ങൾ വാങ്ങുവാൻ പൊതുവെ ആളുകൾക്ക് മടിയില്ല. കൂടാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കുഞ്ഞിന് സമ്മാനം കൊടുക്കേണ്ട സന്ദർഭങ്ങൾ  ഏറെയാണ്. സമ്മാനങ്ങൾ ആകർഷകമായി  കവറുകളിൽ ലഭിക്കുന്നത് വാങ്ങുന്നവരും കിട്ടുന്നവരും ഇഷ്ടപ്പെടുന്നതിനാൽ ഇത്തരം കടകളുടെ ഡിമാൻഡ് അങ്ങനെ കുറയുകയില്ല. 

നേഴ്‌സറി സ്കൂളുകൾ 

നഗര പ്രദേശങ്ങളിലെ നേഴ്‌സറി സ്കൂളുകൾ ചെറിയ പട്ടണങ്ങളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. കളികളിലൂടെ കാര്യങ്ങൾ പഠിപ്പിക്കുന്ന രീതിക്കു പ്രാധാന്യം കൊടുക്കുന്ന ഇത്തരം നേഴ്സറി സ്കൂളുകൾക്ക് ഇടത്തരക്കാരായ മാതാപിതാക്കളുടെ നല്ല പിന്തുണയുണ്ട്.  ജോലിക്കാരായ മാതാപിതാക്കൾക്ക് കുട്ടികളെ സുരക്ഷിതമായി വൈകുന്നേരം വരെ നോക്കുന്ന  സൗകര്യങ്ങളും ഇവയോടൊപ്പം തുടങ്ങാം.

money-new

കണ്ണടക്കടകൾ 

ബ്രാൻഡഡ് കണ്ണട കടകൾക്ക് മുമ്പത്തേക്കാളേറെ ആവശ്യക്കാർ ഇപ്പോഴുണ്ട്. കൂടുതൽ ഓൺലൈൻ ആയതോടെ ആളുകളുടെ കാഴ്ച പ്രശ്നങ്ങളും കൂടി വരികയാണ്. ലാഭ വിഹിതം നന്നായി ലഭിക്കുന്നതും ഇവയെ ആകർഷകമാക്കുന്നു. ഓൺലൈനിൽ കണ്ണടകൾ വാങ്ങുവാൻ സൗകര്യമുണ്ടെങ്കിലും ആളുകൾ പൊതുവെ  നേരിട്ട് പോയി തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത്. 

കൊറിയർ 

വളരെ കുറച്ച് മുതൽ മുടക്കിൽ തുടങ്ങാമെന്നുള്ളത് കൊറിയർ സേവനങ്ങളെ പ്രിയപ്പെട്ടതാക്കുന്നു. ലോക്ക്ഡൗണിൽ ആളുകൾ കൂടുതൽ കൊറിയർ, പാഴ്സൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുവാനും തുടങ്ങി. 35 ശതമാനം മുതൽ 40 ശതമാനം വരെ ലാഭവും ലഭിക്കാം.

ഇത്തരം ബിസിനസുകളുടെ മാതൃസ്ഥാപനം തന്നെ നല്ല പരസ്യവും കൂടുതൽ സാധ്യതകളും ഓരോ മാസവും കൊണ്ടുവരും എന്നതിനാൽ ഫ്രാഞ്ചൈസുകൾക്ക് കാര്യങ്ങൾ എളുപ്പമായിരിക്കും. മുൻനിര ബ്രാൻഡുകളെല്ലാം തന്നെ മേൽ പറഞ്ഞ ഫ്രാഞ്ചൈസുകൾ അനുവദിക്കുന്നുണ്ട്‌. മറ്റുള്ളവർ ചെയ്തു വിജയിക്കുന്നത് കണ്ടു പെട്ടെന്ന് ചാടി പുറപ്പെടാതെ നിങ്ങളുടെ സ്ഥലത്തെ ആളുകളുടെ താല്പര്യവും രീതികളും കൂടി കണക്കിലെടുത്താൽ മാത്രമേ ഇവ വിജയിക്കുകയുള്ളൂ.

English Summary: Franchise Business is Ideal for Start a Business without much Investment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA