വെറും 30 മിനിറ്റിനുള്ളിൽ 50 ലക്ഷം വായ്പ!

HIGHLIGHTS
  • ശാഖയിൽ പോകണ്ട, വായ്പ അക്കൗണ്ടിലെത്തും
loan (2)
SHARE

സംരംഭകരേ, അരമണിക്കൂറിനകം 50 ലക്ഷം രൂപ വായ്പയായി നിങ്ങളുടെ അക്കൗണ്ടിലെത്തും. പുതിയ വായ്പാ പോർട്ടലുമായി ഫെഡറൽ ബാങ്കാണ് രംഗത്ത് എത്തിയിരിക്കുന്നത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം എസ് എം ഇ ) സംരംഭങ്ങൾക്കാണ് ഞാടിയിടയിൽ ലോൺ ലഭ്യമാക്കുന്നത്. ഫെഡറൽ ഇൻസ്റ്റാലോൺ ഡോട് കോം എന്ന പേരിലുള്ള പോർട്ടലിൽ ആദായ നികുതി റിട്ടേണുകൾ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ജി എസ് ടി വിശദാംശങ്ങളുടെ ഓൺലൈൻ വെരിഫിക്കേഷൻ എന്നിവ അപ് ലോഡ് ചെയ്യുന്നതിലൂടെ 30 മിനിറ്റിനുള്ളിൽ ഡിജിറ്റലായി വായ്പ ലഭ്യമാകും. 50 ലക്ഷം രൂപ  വരെയാണ് വായ്പ നൽകുന്നത്.

പോർട്ടലിൽ നൽകുന്ന വിവരങ്ങളുടെ കൃത്യമായ വിശകലനത്തിലൂടെ  അർഹമായ വായ്പാ തുക 30 മിനിറ്റിനകം കണ്ടെത്താന്‍ സങ്കീർണമായ സ്മാർട് അനലിറ്റിക്സ് സംവിധാനമാണ് ഈ പ്ലാറ്റ്ഫോമിൽ ഉപയോഗിക്കുന്നത്. അനുയോജ്യമായ വായ്പാ പദ്ധതി തിരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ അർഹമായ തുകയ്ക്കുള്ള ഓഫർ ലെറ്റർ ഉടൻ ലഭിക്കും. ബാങ്ക് ശാഖ സന്ദർശിക്കാതെ, വീട്ടില്‍ നിന്നു തന്നെ ബിസിനസ് വായ്പയ്ക്ക് അർഹത നേടാനാവുന്നു എന്നതാണ് പോർട്ടലിന്റെ പ്രധാന സവിശേഷത. ഇടപാടുകാർക്കു സൗകര്യപ്രദമായ ഫെഡറൽ ബാങ്ക് ശാഖ വഴി തന്നെ വായ്പ ലഭ്യമാകുകയും ചെയ്യും.

English Summary: You will Get Business Loan Upto 50 Lakh within 30 Minutes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA