സംരംഭം വളർത്താം, പിന്നോട്ടും പിന്നെ വശങ്ങളിലേയ്ക്കും

HIGHLIGHTS
  • മുന്നോട്ടു മാത്രമല്ല പിന്നോട്ടും വശങ്ങളിലോട്ടും സംരംഭത്തെ വളർത്താമെന്നത് പല വമ്പന്മാരും തെളിയിച്ചതാണ്
co-operative
SHARE

ഏതൊരു സംരംഭവും വളരണം. എന്നാൽ, സംരംഭങ്ങൾക്ക് ജീവജാലങ്ങളെപ്പോലെ സ്വാഭാവിക വളർച്ചയുണ്ടാകില്ല. അതുകൊണ്ട്, അവയെ വളർത്തിയെടുക്കുക എന്നത് സംരംഭകന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ നാട്ടിലെ പല ലഘു സംരംഭകരും ‘വളർച്ച’ എന്നു കേൾക്കുമ്പോൾത്തന്നെ പുതിയ ശാഖ തുടങ്ങുക, ഫ്രാഞ്ചൈസി നൽകുക, നിലവിലുള്ള സ്ഥാപനം കൂടുതൽ വിപുലമാക്കുക എന്നതിനെ കുറിച്ചെല്ലാമാകും ചിന്തിക്കുക. എന്നാൽ, സംരംഭം വളർത്തുന്നതിന് ഇതു മാത്രമല്ല മാർഗങ്ങൾ.

സംരംഭത്തിന് പിന്നിലേക്കും മുന്നിലേക്കും വശങ്ങളിലേക്കുമൊക്കെ വളരാനുള്ള സാധ്യതകളുണ്ട്. വളർച്ച പിന്നിലേക്കോ എന്ന് ആശ്ചര്യപ്പെടേണ്ടതില്ല. കാലങ്ങളായി പല വമ്പന്മാരും ചെയ്തു വിജയം കൈവരിച്ച സാങ്കേതികതകളാണിവയൊക്കെയും.

പിന്നിലേക്ക് 

സപ്ലൈ ചെയിനിൽ സംരംഭത്തിന്റെ പിറകിൽ നിൽക്കുന്ന സ്ഥാപനങ്ങളെ ഏറ്റെടുക്കാം. അല്ലെങ്കിൽ അത്തരത്തിലൊന്നിന് തുടക്കം കുറിക്കാം. ഇതെല്ലാം പിന്നിലേക്കുള്ള വളർച്ച സാധ്യതകളാണ്. പച്ചക്കറി ചില്ലറ വ്യാപാരം നടത്തുന്നയാൾ മൊത്തവ്യാപാരത്തിലേക്കു കടക്കുന്നത്, ബേക്കറി കച്ചവടക്കാരൻ ബോർമ തുടങ്ങുന്നതുമൊക്കെ ചില ഉദാഹരണങ്ങളാണ്. റിലയൻസ് പോലെയുള്ള മിക്ക ബിസിനസ് ഭീമന്മാരും ഇങ്ങനെ പിന്നിലേക്കു വളർന്നു വലുതായവരാണ്.

മുന്നിലേക്ക് 

ഇവിടെ സപ്ലൈ ചെയിനിന്റെ മുന്നിലേക്കു കടക്കുന്നതാണ് തന്ത്രം. ധാന്യങ്ങൾ പൊടിച്ചു നൽകുന്ന മില്ലുടമ അരിമാവ്, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയവയ്ക്കായി ലഘുസംരംഭം തുടങ്ങുന്നതിനെ ഇക്കൂട്ടത്തിൽ പെടുത്താം.

വശങ്ങളിലേക്ക്

വശങ്ങളിലേക്കുള്ള വളർച്ച നമുക്കേറെ പരിചിതമാണ്. സമാന സംരംഭങ്ങളെ ഏറ്റെടുക്കുക, പുതിയ ശാഖകൾ തുടങ്ങുക, നിലവിലുള്ളത് കൂടുതൽ വിപുലമാക്കുക, ഫ്രാഞ്ചൈസിങ്ങിലേക്കു കടക്കുക തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.

എങ്ങോട്ടു വളരണം?

ഏത് തന്ത്രമുപയോഗിച്ചു വളരണമെന്നത് വിശകലനം ചെയ്ത് നിങ്ങളെടുക്കേണ്ട തീരുമാനമാണ്. ഓരോ തരത്തിലുമുള്ള വളർച്ചയ്ക്കും നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. അവയിൽ നേട്ടങ്ങൾ കൂടുതലുള്ളതിനെ സ്വീകരിക്കാം. പക്ഷേ, അതു നിങ്ങൾക്ക് അനുയോജ്യമാണോ എന്നു വിലയിരുത്തണം. എത്ര മുതൽമുടക്ക് വേണം, സംരംഭകന്റെ പ്രയത്നം, കാലതാമസം, നിയമപരമായ തടസ്സങ്ങൾ, ഭാവി‌സാധ്യത എന്നിങ്ങനെ മർമപ്രധാനമായ കാര്യങ്ങൾ വിശകലനം ചെയ്തും പഠിച്ചും വേണം എങ്ങോട്ട് വളരണമെന്ന തീരുമാനത്തിലെത്താൻ. ശരിയായ തീരുമാനത്തിലെത്താൻ സ്വയം കഴിയുന്നില്ലെങ്കിൽ, വിദഗ്ധ സഹായം തേടാൻ മടിക്കരുത്. കാരണം, വളർച്ചാഘട്ടത്തിലെ പരാജയങ്ങൾക്ക് വലിയ വില നൽകേണ്ടി വരും.

English Summary : Growth of Your Enterprise in Different Ways

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA