5000 രൂപ മുടക്കിയാൽ സ്ഥിര വരുമാനം,പോസ്റ്റ് ഓഫീസ് നിങ്ങൾക്കും തുടങ്ങാം

PO5
SHARE

ഇന്ന് രാജ്യത്ത് 1.55 ലക്ഷം പോസ്റ്റ് ഓഫീസുകൾ ഉണ്ട്. തപാൽ സേവനം അതിവേഗം ജനങ്ങളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ട് സ്വകാര്യ വ്യക്തികൾക്ക് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികൾ നൽകാൻ തപാൽ വകുപ്പ് തീരുമാനിച്ചതോടെ ചുരുങ്ങിയ ചെലവിൽ സ്ഥിര വരുമാനം ഉണ്ടാക്കാവുന്ന ഒരു മികച്ച ബിസിനസ് അവസരം കൈവന്നിരിക്കുകയാണ്.കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭo ഉണ്ടാക്കാവുന്ന ബിസിനസ് തേടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തപാൽ വകുപ്പ് രണ്ടു തരത്തിലുള്ള ഫ്രാഞ്ചൈസികളാണ് കൊടുക്കുന്നത്.

ഫ്രാഞ്ചൈസികൾ രണ്ടു വിധം

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയും പോസ്റ്റൽ ഏജന്റ് ഫ്രാഞ്ചൈസിയും തപാൽ വകുപ്പ് നൽകുന്നുണ്ട്. രണ്ടിനും ഫ്രാഞ്ചൈസി നിക്ഷേപം 5000 രൂപയാണ്. വിവിധ സേവനങ്ങൾക്കു നൽകുന്ന കമ്മീഷനാണ് വരുമാനം. 

പോസ്റ്റ് ഓഫീസ് തുടങ്ങാൻ ഫ്രാഞ്ചൈസി എടുക്കുന്നവർക്ക് സ്വന്തമായോ വാടകയ്ക്കോ സ്ഥലം ഉണ്ടായിരിക്കണം. അതിൽ തപാൽ വകുപ്പ് നൽകുന്ന എല്ലാ സേവനങ്ങളും നൽകാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഇതിനു വേണ്ട മാർഗനിർദേശങ്ങളും സഹായങ്ങളും തപാൽ വകുപ്പ് നൽകും.

വീടുവീടാന്തരം തപാൽ സ്റ്റാമ്പുകളും തപാൽ സ്റ്റേഷനറികളും എത്തിക്കുന്നതാണ് തപാൽ ഏജന്റ് ഫ്രാഞ്ചൈസി എടുക്കുന്നവരുടെ ജോലി.

18 വയസ്സ് കഴിഞ്ഞ, എട്ടാം ക്ലാസ് പാസ്സായ ഏതൊരു ഇന്ത്യൻ പൗരനും ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കാം.

വരുമാനം എങ്ങനെ

PO-STAMP

∙റജിസ്റ്റേർഡ് പോസ്റ്റ് ഓരോന്നിനും 3 രൂപ

∙സ്പീഡ് പോസ്റ്റ് 5 രൂപ

∙100 - 200 രൂപയുടെ മണി ഓർഡർ ബുക്ക് ചെയ്യുന്നതിന് 3.50 രൂപ

∙200 രൂപയ്ക്ക് മുകളിലുള്ള മണി ഓർഡറിന് 5 രൂപ

∙പ്രതിമാസം 1000 റജിസ്റ്റേഡ് പോസ്റ്റ്, 1000 സ്പീഡ് പോസ്റ്റ് എന്നിവ തികഞ്ഞാൽ 20 % അധിക കമ്മീഷൻ

∙തപാൽ സ്റ്റാമ്പ് , മണി ഓർഡർ ഫോം, തപാൽ സ്റ്റേഷനറി എന്നിവയുടെ വിൽപനയിന്മേൽ 5% കമ്മീഷൻ ഉണ്ട്.

∙റവന്യൂ സ്റ്റാമ്പ് വിൽപന, സെൻട്രൽ റിക്രൂട്ട്മെന്റ് ഫീ സ്റ്റാമ്പുകൾ തുടങ്ങിയ റീട്ടെയിൽ സേവനങ്ങൾക്ക് 40% കമ്മീഷൻ .

എങ്ങനെ അപേക്ഷിക്കാം

ആദ്യം തന്നെ എന്തെല്ലാം സേവനങ്ങൾ നിങ്ങൾക്കു നൽകാൻ പറ്റും അതിനുള്ള സൗകര്യങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് വിശദമായ ഒരു പദ്ധതി രേഖ തയ്യാറാക്കുക. 

പോസ്റ്റ് ഓഫീസിൽ നിന്നും ഫ്രാഞ്ചൈസിയ്ക്കുള്ള അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് അതോടൊപ്പം ഈ പദ്ധതി രേഖകളും ചേർത്ത് അപേക്ഷ സമർപ്പിക്കണം. അതാത് സ്ഥലത്തെ ഡിവിഷണൽ ഹെഡ് സ്ഥലം സന്ദർശിച്ച് യോഗ്യരായവരെ തെരഞ്ഞെടുക്കും. അപേക്ഷ സമർപ്പിച്ച് 14 ദിവസത്തിനുള്ളിൽ തീരുമാനമറിയാം. തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാനും പറ്റും.

തെരഞ്ഞെടുക്കപ്പെടുന്ന ഫ്രാഞ്ചൈസികൾ തപാൽ വകുപ്പുമായി ധാരണാപത്രം ഒപ്പുവയ്ക്കണം.

English Summary : How to Get a Post Office Franchise

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA