ADVERTISEMENT

സംരംഭകർക്ക് വളരെ അനുകൂലമാണ് കേരളത്തിലെ വ്യവസായ കാലാവസ്ഥ ഇപ്പോൾ. നിയമങ്ങളുടെ നൂലാമാലകളും ചുവപ്പുനാടയുടെ കുരുക്കുകളും അഴിച്ച് അതിവേഗം സംരംഭക സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സംസ്ഥാന ഗവൺമെന്റ് ശ്രമിക്കുന്നുണ്ട്. നല്ല ആശയമുണ്ടെങ്കിൽ നിക്ഷേപകരെ കണ്ടെത്താനുള്ള സഹായങ്ങളും ഗവൺമെന്റ് ചെയ്യുന്നുമുണ്ട്.

ചെറുകിട ബിസിനസുകൾക്ക് വലിയ സാധ്യതയുണ്ട് കേരളത്തിൽ ഇപ്പോൾ. കേരളത്തിൽ പരീക്ഷിക്കാവുന്ന ചില ബിസിനസ് ആശയങ്ങൾ പരിചയപ്പെടുത്തുന്നു.  

കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ ചുരുങ്ങിയ നിക്ഷേപത്തിൽ ഉയർന്ന ലാഭം നേടാൻ കഴിയുന്ന ബിസിനസുകളാണിവ. ഏറ്റവും ചുരുങ്ങിയത് 15% മുതൽ 60 % വരെ നിക്ഷേപത്തിന്മേൽ നേട്ടം കിട്ടുന്ന ബിസിനസുകളാണിത്.

ഹോം ഡെക്കർ ബിസിനസ്

ഇന്ന് വീടുകളും വ്യക്തിത്വത്തിന്റെ പ്രതിഫലനമായി മാറി തുടങ്ങി. അതുകൊണ്ട് വീടുകളുടെ അകവും പുറവും മനോഹരമായി കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കൊടുക്കാൻ തുടങ്ങിയത് ഹോം ഡെക്കർ ബിസിനസിന്റെ സാധ്യത കൂട്ടി. അൽപം കലാബോധവും സംരംഭകത്വവും ഉള്ളവർക്ക് മില്യൺ ഡോളർ ലാഭം നേടി തരുന്ന ബിസിനസാണിത്. ഓൺലൈനായും ഓൺ സൈറ്റായും തുടങ്ങാം.

ഇലക്ട്രോണിക്സ് ആക്സസറീസ് സ്റ്റോർ

ഇന്റർനെറ്റിന്റെ വരവോടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളിലും അനുബന്ധ മേഖലകളിലും ഒരു കുതിച്ചു കയറ്റം തന്നെയാണിപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നത്. മൊബൈൽ ഫോണുകളും കമ്പ്യൂട്ടറും ലാപ് ടോപ്പും ടാബ്ലറ്റുകളും അടിസ്ഥാന ആവശ്യമായി മാറി കഴിഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ഇലക്ട്രോണിക്ക്സ് ആക്സസറീസിന്റെ ഷോറൂമുകൾക്ക് വലിയ സാധ്യതയുണ്ട്. മൽസരം ശക്തമാണെങ്കിലും വർധിച്ചു വരുന്ന ഡിമാന്റ് പുതിയ സംരംഭത്തിന് അവസരമൊരുക്കുന്നു. കട തുടങ്ങുമ്പോൾ ആദ്യം പ്രാദേശികമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉൽപന്നങ്ങൾ ഇറക്കുക. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി അതനുസരിച്ച് ഉൽപന്ന നിര സാവധാനം വിപുലമാക്കുക.

പ്രതീകാത്മക ചിത്രം (Image Courtesy - Shutterstock / Creative Lab)
പ്രതീകാത്മക ചിത്രം (Image Courtesy - Shutterstock / Creative Lab)

ബേക്കറി ബിസിനസ്

കുറഞ്ഞ നിക്ഷേപത്തിൽ ഉയർന്ന ലാഭം കിട്ടുന്ന ബിസിനസാണ് ബേക്കറി. രുചിയ്ക്കും ഗുണമേന്മയ്ക്കും പ്രാധാന്യം നൽകിയാൽ ബിസിനസ് പൊടിപൊടിയ്ക്കും. ഷോപ്പിനു പുറമെ ഓൺലൈനിൽ ബ്രാൻഡിങും വിൽപനയും പ്ലാൻ ചെയ്യണം.

ഗ്രോസറി ഷോപ്പ്

പ്രത്യേകിച്ച് വൈദഗ്ധ്യം ഒന്നും വേണ്ടാത്ത ബിസിനസാണിത്. ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും സാധ്യതയുണ്ട്. അതാത് പ്രദേശത്ത് ഡിമാന്റുള്ള ഉൽപന്നങ്ങളും ബ്രാന്റുകളും ഏതെല്ലാമാണെന്ന് നന്നായി ഗവേഷണം ചെയ്യണം. അതനുസരിച്ചു വേണം ഉൽപന്നങ്ങൾ ലഭ്യമാക്കേണ്ടത്.

ഫിറ്റ്നസ് സെന്റർ/ ജിം

ഫിറ്റ്നസിനെ കുറിച്ചും ആരോഗ്യ പരിപാലനത്തെ കുറിച്ചും ആളുകൾക്ക് അവബോധം കൂടി വരുന്ന കാലമാണിത്. ജീവിത ശൈലിയിൽ വന്ന വ്യത്യാസങ്ങളും സൗന്ദര്യ സങ്കൽപങ്ങളും പ്രായഭേദമന്യെ ഫിറ്റ്നസ് സെന്ററുകളിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഗ്രാമങ്ങളിൽ പോലും ഫിറ്റ്നസ് സെന്ററുകൾ സ്ഥാപിച്ചു തുടങ്ങി. ജിമ്മുകൾ കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്നു. തുടങ്ങുന്നതിനു മുമ്പ് കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കണം. മികവുറ്റ പരിശീലകർ വേണം. 

ബുട്ടീക് ഹോട്ടൽ

കേരളം ഒരു ടൂറിസം ഡെസ്റ്റിനേഷനാണ്. സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉൽപാദനത്തിൽ 13% വും ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നാണ്. ചെറിയ ബുട്ടീക് ഹോട്ടലുകൾ വളരെ ഡിമാൻഡുണ്ട്. അവതരണത്തിലെ പുതുമ കൊണ്ട് കൂടുതൽ ബിസിനസ് ആകർഷിക്കാൻ പറ്റും.

Taj Ayurveda center calicut

ആയുർവേദ ടൂറിസം

കേരളത്തിലെ ആയുർവേദത്തിന് ആഗോള തലത്തിൽ ഡിമാൻഡുണ്ട്. മികച്ച ആയുർവേദകേന്ദ്രങ്ങൾ ഉണ്ടാക്കാൻ സഹായകമാകുന്ന തരം കാലാവസ്ഥയും പ്രകൃതിവിഭവങ്ങളും ആണ് ഇവിടുള്ളത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ സെന്ററുകൾ തുടങ്ങാം.

അഗർബത്തി നിർമാണം

ഇന്ത്യൻ ഭവനങ്ങളിൽ എക്കാലത്തും ഡിമാൻറുള്ള ഉൽപന്നമാണ് അഗർബത്തികൾ. മതപരമായ ചടങ്ങുകൾക്ക് അവിഭാജ്യ വസ്തുവാണിത്. വീടുകളിൽ സുഗന്ധം നിറക്കുവാനും ചന്ദന തിരികൾ ഉപയോഗിക്കുന്നു. ചന്ദന തിരി നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളാൽ സമ്പന്നമാണ് കേരളം.

English Summary : Small Business Ideas to Start Small Units in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com