വർക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് മടങ്ങാൻ പറഞ്ഞതിനെത്തുടർന്നു ഒരു കമ്പനിയിലെ 800 ജോലിക്കാർ രണ്ടുമാസത്തിനുള്ളിൽ രാജി വച്ചത് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ വന്ന ചൂടുള്ള വാർത്തയായിരുന്നു. ഓഫീസിലേക്ക് മടങ്ങുവാൻ എന്തുകൊണ്ടാണ് ജോലിക്കാർക്ക് മടി? കമ്പനികൾക്കു ഓഫീസിലേക്ക് ജോലിക്കാരെ തിരിച്ചെത്തിക്കുന്നതു അധികബാധ്യതയല്ലേ? വീട്ടിലിരുന്നു ജോലി ചെയ്താൽ 'കാര്യക്ഷമത' കൂടുമോ ഇല്ലയോ? ഈ ചോദ്യങ്ങൾക്കെല്ലാം ഒറ്റ ഉത്തരം ശരിയാകില്ലെങ്കിലും ജോലി ചെയ്യുന്ന മേഖലകളനുസരിച്ച് ഇതിനു വ്യത്യാസം വരാം എന്നുള്ളതാണ് ശരി. അടുത്തിടെ നടത്തിയ ഒരു പഠന പ്രകാരം ഇന്ത്യയിലെ 69 ശതമാനം ജീവനക്കാര്‍ക്കും 'വർക് ഫ്രം ഹോമിൽ' കാര്യക്ഷമത കൂടുന്നുവെന്ന് അഭിപ്രായപ്പെടുന്നു.
HIGHLIGHTS
- കമ്പനികൾക്ക് ജീവനക്കാരെ തിരിച്ച് ഓഫീസുകളിലെത്തിക്കുവാൻ പാടുപെടേണ്ടി വരും