ADVERTISEMENT

സർക്കാർ ചില സ്റ്റീൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി തീരുവ കൂട്ടുകയും, ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറക്കുകയും ചെയ്തത് റിയൽ എസ്റ്റേറ്റ് മേഖലക്ക് ഗുണകരമാകും. ഇതുമൂലം ആഭ്യന്തര അസംസ്കൃത വസ്തുക്കളുടെ ലഭ്യത കൂടുകയും സ്റ്റീൽ ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. സിമന്റിന്റെ  വിതരണം വർധിപ്പിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ കൈകൊള്ളുന്നുണ്ട്. ഇന്ധന വില കുറച്ചതും, സ്റ്റീൽ, സിമന്റ് വിലകൾ കുറക്കാൻ ശ്രമിക്കുന്നതും റിയൽ എസ്റ്റേറ്റ് മേഖലക്ക് മാത്രമല്ല മറ്റു അനുബന്ധ  മേഖലകൾക്കും ഗുണകരമാകും. പണപ്പെരുപ്പം കുറയ്ക്കാനും ഇത് മൂലം സാധിക്കും. ലക്ഷകണക്കിന് തൊഴിലാളികളാണ് ഇന്ത്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പണിയെടുക്കുന്നത്. മഹാമാരിക്ക് ശേഷം തളർന്ന ഈ മേഖലയെ ഉണർത്താനുള്ള നടപടികൾ പൊതുവെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും.

English Summary : Positive Changes in Real Estate Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com