ഇ കൊമേഴ്സ് കമ്പനിയായ മീഷോയില്‍ വില്‍പ്പനക്കാരുടെ എണ്ണം ആറു ലക്ഷം കടന്നു. 2021 ഏപ്രിലിനു ശേഷം എഴു മടങ്ങാണിത് വര്‍ധിച്ചതെന്ന് കമ്പനി അറിയിച്ചു.
ഈ വില്‍പ്പനക്കാരിലേറെയും കമ്മീഷനും, പെനാല്‍റ്റിയുമില്ലാത്ത വ്യവസായ സംരംഭമായ മീഷോയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. അക്കാരണത്താൽ രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് വളര്‍ച്ചയും ലാഭവിഹിതവും ലഭ്യമാക്കുന്നുവെന്ന് മീഷോ വ്യക്തമാക്കി.
ഇന്ത്യയിലെ ചെറുകിട ബിസിനസുകാരില്‍ പലരും അത്ര സാങ്കേതിക അറിവുള്ളവരോ മൊബൈല്‍ ബിസിനസില്‍ പരിചയമുള്ളവരോ ആയിരുന്നില്ല. ഉപഭോക്താക്കളെയും വില്‍പ്പനക്കാരെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഇ-കൊമേഴ്സ് മൊബൈല്‍ ആപ്പും മീഷോയ്ക്കുണ്ട്.
English Summary : Traders in Meesho increased to Six lakhs