ADVERTISEMENT

"ഇപ്പേൾ വികസനത്തിനായി മുറവിളി നടക്കുന്ന കെ റെയിൽ നടക്കാത്ത സുന്ദരസ്വപ്നമാണെന്ന് പറയേണ്ടി വരും. നമുക്ക് വേണ്ടത് കെ റെയിലിനുപകരം എക്സ്പ്രസ് ഹൈവേയാണ്". കേരളത്തിന്റെ വികസനത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തുന്ന വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു. ചൈന പോലുള്ള വിദേശരാജ്യങ്ങളിലൊക്കെ എക്സ്പ്രസ് ഹൈവേകളാണുള്ളത്. അത്തരം ഹൈവേകളുടെ അരികിലൂടെ നാട്ടുകാർക്കായി ഭംഗിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ നാട്ടുവഴികളും മേൽപ്പാതകളും അടിപ്പാതകളും മറ്റുമുണ്ടാകും. ഇവിടെയും ഈ രീതിയാണ് നല്ലത്. നാടിനെ രണ്ടായി മുറിക്കുമെന്ന വാദം അതോടെ അവസാനിക്കും. പ്രകൃതിക്കനുയോജ്യമായ തരത്തിൽ ഇതുപോലെ  വികസനം സാധിക്കും. ഇത്തരത്തിലുള്ള വികസനത്തിന് അൽപ്പം ചെലവേറിയാൽപ്പോലും ഭാവിതലമുറയെ കൂടി കണക്കിലെടുത്ത് ഈ രീതി നടപ്പിലാക്കുകയാണ് വേണ്ടത്.

English Summary : Kochouseph Chittilappy on K Rail and Kerala development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com