ADVERTISEMENT

ഗൂഗിൾ തങ്ങളുടെ രണ്ട് വിഡിയോ കോളിങ് ആപ്ലിക്കേഷനുകളായ ഡ്യുവോ, മീറ്റ് എന്നിവയെ സംയോജിപ്പിച്ച് ഒറ്റ പ്ലാറ്റ്ഫോമിലേക്കാക്കുന്നു. ഇവയെ ഒരുമിച്ചു ചേർത്താൽ ഗൂഗിൾ മീറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ. ഇവ രണ്ടും ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ ആശയ വിനിമയത്തിന ഇപ്പോഴുള്ള ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നു ഗൂഗിൾ പ്രതീക്ഷിക്കുന്നു. ഈ വർഷം  അവസാനത്തോടെയായിരിക്കും ഇവയെ ഒരുമിച്ചു ചേർക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷങ്ങളായി ഗൂഗിൾ മീറ്റും, ഡ്യുവോയും ആയിരുന്നു പല മീറ്റിങുകൾക്കും, ഗ്രൂപ്പ് ചാറ്റുകൾക്കും ഉപയോഗിച്ചിരുന്നത്. ഓൺലൈൻ ക്ലാസുകളിലേറെയും ഗൂഗിൾ മീറ്റിലൂടെയായിരുന്നതിനാൽ കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതമാണ്. പോക്കറ്റ് ചോരാതെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ ഗൂഗിളിന്റെ  പുതിയ പ്ലാറ്റ് ഫോമിലൂടെയും സാധിക്കുമെന്നാണ് കരുതുന്നത്

English Summary : Google Meet and Duo are Going for Merger.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com