ADVERTISEMENT

ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ സാധാരണ റസ്റ്റോറന്റുകള്‍ വരെ ഭക്ഷണം പാഴ്സല്‍ നല്‍കാനായി പ്ലാസ്റ്റിക് കണ്ടെയ്നറുകളും കവറുകളുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചൂടു ഭക്ഷണം പ്ലാസ്റ്റിക് കണ്ടെയ്നറില്‍ വാങ്ങുമ്പോള്‍ നാം അറിയാതെ ക്യാന്‍സറിനെയും, വൃക്കരോഗങ്ങളെയും വിളിച്ചുകയറ്റുകയാണെന്നത് ഓര്‍ക്കാറില്ല. ഈ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി സെയ്ന്റ് ജോ ഇന്നവേഷന്‍സ് ഫുഡ് പാക്കിങ്ങിന് പുതിയൊരു ഉല്‍പ്പന്നം അവതരിപ്പിക്കുകയാണ്. 

ഷുഗര്‍ കെയ്ന്‍ പള്‍പ്പില്‍നിന്നും നിര്‍മ്മിക്കുന്ന  ഇവ കൊണ്ട് ബിരിയാണി, ചോറ്, കറികള്‍,ചട്ട്ണി തുടങ്ങിയ ഏത് ഭക്ഷണസാധനവും ലീക്ക് ചെയ്യാതെ പാക് ചെയ്യാം. പ്ലാസ്റ്റിക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ കാര്യമായ വ്യത്യാസമില്ല എന്നതും ആകര്‍ഷണമാണ്. 

പ്ലാസ്റ്റിക്കിന് പകരക്കാരൻ

പ്ലാസ്റ്റിക്ക് ഉല്‍പ്പന്നത്തിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍  നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായിട്ടില്ല. ചെറിയ വില, എളുപ്പത്തില്‍ പൊട്ടില്ല, നല്ല ഭാരം താങ്ങും, ലീക് ചെയ്യില്ല തുടങ്ങിയ പ്ലാസ്റ്റിന്റെ മികവുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഒരു പകരക്കാരന്‍ ഇല്ല എന്നതാണ് കാരണം. 

എന്നാല്‍ ഏതു പ്ലാസ്റ്റിക് ഉല്‍പ്പന്നത്തിനും പകരമായി ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധനേടിയ സ്ഥാപനമാണ്  എറണാകുളത്ത് മരട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയ്ന്റ് ജോ ഇന്നവേഷന്‍സ്. 2017-ല്‍ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തില്‍ 50,000ത്തില്‍പ്പരം കാണികള്‍ക്ക് ഇക്കോഫ്രണ്ട് ലി കണ്ടെയ്നറുകളില്‍ ഭക്ഷണം പാഴ്സല്‍ നല്‍കിയ ചരിത്രമുണ്ട്  സ്ഥാപനത്തിന്. ചില്ല് കുപ്പികള്‍ പാഴ്സല്‍ അയയ്ക്കുമ്പോള്‍ പൊട്ടാതിരിക്കാന്‍ പാകത്തിനുള്ള പാക്കേജിങ്ങുകളും സെയ്ന്റ് ജോ ഇന്നവേഷന്‍ അവതരിപ്പിച്ചിട്ടണ്ട്. 28 തരം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ 100 ശതമാനം ഓര്‍ഗാനിക്ക് ആയ കണ്ടെയ്നറുകളില്‍ വിതരണം ചെയ്തും ശ്രദ്ധനേടിയിട്ടുണ്ട്. 

വിപുലമായ ഉൽപ്പന്ന നിര

സെയിന്റ് ജോയുടെ ഉല്‍പ്പന്നങ്ങളില്‍ പ്രധാനപ്പെട്ടവ CHUK എന്ന ബ്രാന്റിന്റെ ഉല്‍പ്പന്നങ്ങളാണ്. FDA സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങളാണ് CHUK ഉല്‍പ്പന്നങ്ങള്‍. ഫ്രീസ് ചെയ്യാവുന്നതും, മൈക്രോവേവ് ഓവനില്‍ ഉപയോഗിക്കാവുന്നതുമാണ് CHUK ഉല്‍പ്പന്നങ്ങള്‍. പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ റൗണ്ട് ബോക്സുകള്‍, പേപ്പര്‍ സ്‌ക്വയര്‍ ബോക്സുകള്‍, കയര്‍ കൊക്കോ പാത്രങ്ങള്‍, കയറിന്റെ ഹാങ്ങിങ്ങ് ചെടിച്ചട്ടികള്‍, കയര്‍ മാറ്റുകള്‍, പേപ്പര്‍ സ്ട്രോ, ഗിഫ്റ്റ് ബോക്സുകള്‍, പേപ്പര്‍ റോപ്പുകള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന  ഉല്‍പ്പന്നങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഇവയെല്ലാം ഉപയോഗ ശേഷം കത്തിച്ചുകളയാം. അല്ലെങ്കില്‍  സ്വയം മണ്ണില്‍ അലിഞ്ഞ് ഇല്ലാതാകും. 

ജൂണ്‍ 15 നു സെയിന്റ് ജോ ഇന്നൊവേഷന്‍സ് എന്ന പേരില്‍ പുതിയ ഷോറൂം എറണാകുളത്ത് ബ്രോഡ് വേയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. വിവരങ്ങൾക്ക് : Saintjoinnovations@gmail.com

English Summary : Eco Friendly Packing for Food Items

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com