ബിസിനസിൽ പിടിച്ചു നിൽക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനായുള്ള പ്രവർത്തനങ്ങളിൽ കോൺസൻട്രേറ്റ് ചെയ്യണം. നാട് നന്നാക്കാനാണ് ഉദ്ദേശമെങ്കിൽ വേറെ ജോലികൾ സ്വീകരിക്കുന്നതാണ് നല്ലത്. ഇവിടെ ട്രേഡ് യൂണിയൻകാർ പല തന്ത്രങ്ങൾ പ്രയോഗിക്കുമ്പോൾ നമ്മളും തന്ത്രങ്ങളുപയോഗിക്കണം. വി ഗാർഡ് ഒന്നുമല്ലാത്ത കാലത്തായിരുന്നു പ്രശ്നങ്ങൾ. പിന്നീട് കേബിൾ നിർമാണത്തിലേക്കു കടന്നപ്പോഴാണ് മാറി ചിന്തിച്ച് നിർമാണ യൂണിറ്റ് കേരളത്തിന് പുറത്തേക്ക് കൊണ്ട് പോയത്, ഞങ്ങളുടെ ആദ്യത്തെ നിർമാണ യൂണിറ്റ് തന്നെ കോയമ്പത്തൂരിനടുത്തായിരുന്നു. ബിസിനസിൽ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമെങ്കിൽ അതുമാത്രമായിരിക്കണം ശ്രദ്ധിക്കേണ്ടതെന്ന് ഇപ്പോൾ ബിസിനസിലേയ്ക്ക് കടന്നു വരുന്നവരോട് ഞാൻപറയാറുണ്ട്. മുന്നേറാൻ അതു വേണം
English Summary : Kochouseph Chittilappilly Comments on Trade Union