ADVERTISEMENT

സംരംഭക കൂട്ടായ്മ വിജയീഭവ അലുംമ്നി (വിബിഎ) ബിസിനസ് നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമിനു തുടക്കമിടുന്നു. വിബി ടോക്‌സ് ബിസിനസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ സംരഭകര്‍ക്കു പങ്കെടുക്കാവുന്ന നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമായാണ് ഒരുങ്ങിയിരിക്കുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, വര്‍മ ആന്‍ഡ് വര്‍മ എന്നിവയുടെ സഹകരണത്തോടെ യുവസംരംഭകരെ ശാക്തീകരിക്കാനും ധാര്‍മികവും സത്യസന്ധവുമായ ബിസിനസ് നടത്തുവാനും അത് വിജയത്തിലെത്തിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ആരംഭിച്ച സംരംഭകത്വ വികസന പരിപാടിയാണ് വിജയീ ഭവ. ഇതുവരെ ഇരുപതോളം ബാച്ചുകളില്‍ പങ്കെടുത്ത 650-ഓളം യുവസംരംഭകരാണ് വിബിഎയുടെ അംഗങ്ങൾ.  

കോവിഡ് സമയത്ത് അംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതു ലക്ഷ്യമിട്ട് വിബിഎ മുഖാമുഖം എന്ന ഒരു ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമിനു തുടക്കമിട്ടിരുന്നതായി വിബിഎ പ്രസിഡന്റ് ശ്രീദേവി കേശവന്‍ പറഞ്ഞു. ഇതുവരെ നടത്തിയ 125ല്‍ പരം മുഖാമുഖം പരിപാടികളിലൂടെ അവയില്‍ പങ്കെടുത്തവര്‍ക്ക് 25 കോടി രൂപയിലധികം ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതേത്തുടര്‍ന്ന് വിബിഎ ബിസിനസ് ജാലകം എന്ന പരിപാടിയും ആരംഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ എട്ട് സ്ഥലങ്ങളിലായി ഇതിന്റെ സംഗമങ്ങള്‍ നടന്നു.

വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാലത്ത് ഇത്തരം ബിസിനസ് നെറ്റ് വര്‍ക്കിങ് പരിപാടികളുടെ വര്‍ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്താണ് വിബി ടോക്‌സ് ബിസിനസ് വിഭാവനം ചെയ്തിരിക്കുന്നത്. സാധാരണ ബിസിനസ് നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള സംരംഭകരെ മാത്രം ഉദ്ദേശിച്ചുള്ളതാണെങ്കില്‍ പുതുതായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ബിസിനസ് ആശയങ്ങള്‍ പങ്കുവെയ്ക്കാനും ഫണ്ട്പിച്ചിങ്, പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, ലോഗോ, മറ്റ് പ്രൊമോഷനല്‍ മെറ്റീരിയലുകളുടെ പ്രകാശനം എന്നിവയ്ക്കും വിബി ടോക്‌സ് ബിസിനസിന്റെ വേദികള്‍ ഉപയോഗപ്പെടുത്താമെന്ന് വിബിഎ സെക്രട്ടറി ബാബു ജോസ് പറഞ്ഞു. 

വിബി ടോക്‌സ് ബിസിനസിലൂടെ നേടുന്ന ബിസിനസുകള്‍ കൃത്യമായി വിലയിരുത്തുന്നതിനും രേഖപ്പെടുത്തുന്നതിനും വിബി ലൈവ് എന്ന പേരില്‍ ഒരു വെബ് അപ്ലിക്കേഷന്‍ അവതരിപ്പിക്കുമെന്ന് വിബിഎ എക്‌സിക്യൂട്ടീവ് അംഗവും ബിസിനസ് ഗ്രോത്ത് ആന്‍ഡ് ആക്‌സിലറേഷന്‍ ടീം ലീഡറുമായ പരീമോന്‍ എന്‍ ബി പറഞ്ഞു. വിവരങ്ങള്‍ക്ക്: 9605023422

English Summary : Vijayee Bhava Alumni is Starting Networking Platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com