ഹെർബൽ സൗന്ദര്യ ഉൽപ്പന്നങ്ങളിൽ വീട്ടമ്മയുടെ വിജയഗാഥ, വളർച്ച അടുത്ത തലത്തിലേയ്ക്ക്

HIGHLIGHTS
  • ടിയാര നച്ചുറൽസിന്റെ വിജയം നൽകും പാഠങ്ങൾ
tiara-sreelatha
SHARE

2020 ൽ കൊറോണ വൈറസിന്റെ ആക്രമണം അങ്ങനെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, സാമ്പത്തികമായി രാജ്യം കടുത്ത അരക്ഷിതാവസ്ഥ നേരിടുന്നു. എന്നാൽ ഈ സമയത്തെ സ്വയം തൊഴിൽ സംരംഭകർ അവരുടെ വസന്ത കാലമായാണ് അടയാളപ്പെടുത്തിയത്. പ്രത്യേകിച്ച് വീട്ടമ്മമാർ. വീട്ടമ്മമാർ എന്ന ബാനറിൽ സ്വയം ഒതുങ്ങി നിൽക്കാതെ തങ്ങളെക്കൊണ്ടും അത്യാവശ്യം വരുമാനം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നേടാനാകുമെന്ന് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വനിതകൾ തെളിയിച്ചു. ചിലർ വരുമാനത്തിനായി പുതിയ വിദ്യകൾ പടിച്ചെടുത്തു. ഇത്തരത്തിൽ പിറവിയെടുത്ത ഹോമോപ്രണർമാരുടെ കൂട്ടത്തിൽ ഒരാളാണ് ആലപ്പുഴ സ്വദേശിയും ടിയാര നാച്ചുറൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീലത.

കുടുംബത്തെ പിന്തുണയ്ക്കണം

ഒമാനിൽ ഒപ്റ്റോമെട്രിസ്റ്റ് ആയി ജോലി നോക്കുന്ന അവസ്ഥയിലാണ് ശ്രീലത നാട്ടിലേക്ക് അടിയന്തരമായി തിരിച്ചെത്തുന്നത്. കൊറോണ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന സമയമാണ്, വരുമാനത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുന്നു. ശ്രീലതയുടെ മൂത്തമകൾ ബിടെക്കിന്‌ പഠിക്കുന്നു. സാമ്പത്തികമായി കുടുംബത്തെ പിന്തുണക്കേണ്ട സമയത്ത് വരുമാനം ഇല്ലാതെയായത് ശ്രീലതയെ ഏറെ വിഷമിപ്പിച്ചു. അങ്ങനെയിരിക്കെയാണ് സ്വന്തമായി എന്തെങ്കിലും ചെയ്‌ത് വരുമാനം നേടണം എന്ന ആഗ്രഹം കലാശലാകുന്നത്. 

tiara2

വെബ്‌സൈറ്റുകൾ പരതിയും മറ്റുളളവരുടെ വിജയഗാഥകൾ പിന്തുടർന്നും പല മാർഗങ്ങൾ നോക്കി. അങ്ങനെയിരിക്കെയാണ് ഓർഗാനിക് കോസ്മെറ്റിക്കുകളുടെ നിര്‍മാണത്തെയും അവയുടെ വിപണിയെയും പറ്റി യൂട്യൂബിലൂടെ മനസിലാക്കുന്നത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഈ മേഖലയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിച്ചു. സമാനമായ ബിസിനസ് ചെയ്യുന്നവരിൽ നിന്നും അഭിപ്രായങ്ങൾ തേടി. ആദ്യം പഠിച്ചെടുത്തത് സോപ്പിന്റെ നിർമാണമാണ്. ഓണ്‍ ലൈനായി സോപ്പ് നിർമാണത്തിന്റെ അച്ചും മറ്റ് അസംസ്‌കൃത വസ്തുക്കളും വാങ്ങി. തുടക്കത്തിൽ നിർമിച്ച സോപ്പുകൾ അത്രയും പരിചയക്കാർക്കും അടുത്ത ബന്ധുക്കൾക്കും നൽകി. അവരിൽ നിന്നെല്ലാം മികച്ച അഭിപ്രായം ലഭിച്ചതോടെ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമിക്കാൻ പഠിക്കണമെന്നായി. 

"ആളുകൾ മികച്ച അഭിപ്രായം പറഞ്ഞതോടെ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു. ഈ രംഗത്ത് നിന്നും വരുമാനം നേടാൻ ആകുമെന്ന് മനസിലായതോടെ കൂടുതൽ പ്രൊഫഷണലായി കാര്യങ്ങൾ പഠിച്ചു.കോസ്മെറ്റിക്ക് വസ്തുക്കളുടെ നിർമാണവുമായി ബന്ധപ്പെട്ട ഓൺലൈൻ കോഴ്‌സുകളിൽ ജോയിൻ ചെയ്തു. മികച്ച രീതിയിൽ ഓർഗാനിക് ഉൽപ്പന്നങ്ങൾ നിർമിക്കാൻ പഠിച്ചു. അതോടെ ജോലിയും വരുമാനവും ഇല്ല എന്ന വലിയൊരു വിഷമം ഒഴിവായി. തുടക്കത്തിൽ സോപ്പ്, ഫേഷ്യൽ, ലിപ് സ്‌ക്രബ്, ആലോവേര ജെൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു. ഇതെല്ലാം പരിചയക്കാർ ആണ് വാങ്ങിയത്. പിന്നീട് അവരിൽ നിന്നും പറഞ്ഞറിഞ്ഞ ആളുകൾ ഉല്പന്നങ്ങൾക്കായി എന്നെ വിളിക്കാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ നിർമിക്കുന്ന ഹെർബൽ ഉൽപ്പന്നങ്ങൾക്ക് വിപണി ഉണ്ടെന്ന് മനസിലായത്" ശ്രീലത പറയുന്നു

tiara1

ടിയാര നാച്ചുറൽസ് 2022 ന്റെ തുടക്കത്തിലാണ് ടിയാര നാച്ചുറൽസ് എന്ന പേരിൽ ഹെർബൽ സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്നതിനായി ഒരു സംരംഭം ആരംഭിക്കുന്നത്. ഓൺലൈൻ വിപണി ആയിരുന്നു പ്രധാന വിൽപ്പന കേന്ദ്രം. ഫേസ് ജെൽ, ലിപ് ബാം,ലിപ് സ്‌ക്രബ്, ബോഡി സ്‌ക്രബ്, സോപ്പുകൾ, ഐ ജെൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ പത്തോളം ഫ്ലേവറുകൾ ആണ് ഇന്ന് ടിയാര നാച്ചുറൽസ് വഴി വിപണിയിൽ എത്തുന്നത്. സംരംഭകർക്ക് പിന്തുണ നൽകുന്ന ഫേസ്‌ബുക്ക് ഗ്രൂപ്പുകൾ, പിയർ ഗ്രൂപ്പുകൾ, മാർക്കറ്റ് പ്ളേസ് എന്നിവ വഴിയാണ് വിപണി വലുതായത്. നിലവിൽ നോർത്ത് ഇന്ത്യയിൽ നിന്നുമാണ് ഉൽപ്പന്ന നിർമാണത്തിനായി അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നത്. ഒരിക്കൽ ഉപയോഗിച്ചവർ വീണ്ടും വീണ്ടും ഉൽപ്പന്നങ്ങൾ തേടി വരുന്നത് ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാത്തതിനാലാണ്.

tiara3

നിലവിൽ മികച്ച വരുമാനം നേടാൻ കഴിയുന്നുണ്ടെങ്കിലും ബിസിനസ് അടുത്ത തലത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതിനാൽ വരുമാനം വീണ്ടും ബിസിനസിലേക്ക് തന്നെ നിക്ഷേപിക്കുകയാണ് ശ്രീലത. മനസ് വച്ചാൽ വീട്ടമ്മമാർക്ക് വരുമാനം കണ്ടെത്താൻ ബിസിനസിൽ ഒട്ടേറെ വഴികൾ ഉണ്ടെന്ന് തെളിയിക്കുകയാണ് ശ്രീലതയുടെ വിജയം

English Summary : Success Story of of a House Wife in Herbal Cosmetics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}