ADVERTISEMENT

വിഗാര്‍ഡ് തുടങ്ങുമ്പോള്‍ തനിക്ക് സാങ്കേതികവിദ്യകളിലുള്ള അറിവ് ഗുണകരമാകും എന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യാ രംഗത്തെ അറിവു മാത്രം പോര എന്ന് അധികം വൈകാതെ മനസിലായി. വിപണനവും ആശയവിനിമയവും മാനവശേഷി ഉപയോഗവും അടക്കമുള്ള കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഈ രംഗങ്ങളില്‍ താന്‍ പിന്നിലാണെന്നു മനസിലായി. ഇതു മറികടക്കാന്‍ നാം അതുമായി ബന്ധപ്പെട്ട കോഴ്‌സുകളില്‍ പങ്കെടുക്കണം. അവയില്‍ പങ്കെടുക്കുകയും ചെയ്തു. പബ്ലിക് സ്പീക്കിങ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഹ്യൂമൻ റിലേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സോഫ്റ്റ് സ്‌കില്ലുകള്‍ പിന്നീടു വളര്‍ത്തിയെടുത്തതാണ്. അല്ലാതെ എംബിഎ പഠിക്കുകയായിരുന്നില്ല. ഇത് എല്ലാവര്‍ക്കും സാധിക്കും എന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ, അതിനായുള്ള ഒരു താല്‍പര്യം ഉണ്ടാകണം. 

വായ്പകള്‍ വൈകിയതു ഗുണകരമായി

വിഗാര്‍ഡിന് തുടക്കത്തില്‍ വെറും ഒരു ലക്ഷം രൂപ മാത്രമേ താന്‍ തറവാട്ടില്‍ നിന്നു കൊണ്ടു വന്നിരുന്നുള്ളു. പലപ്പോഴും വായ്പകള്‍ക്കു ശ്രമിച്ചപ്പോള്‍ അതു കിട്ടാന്‍ വൈകുകയുണ്ടായി. അതു നന്നായി എന്നു തോന്നുന്നു. വായ്പ കിട്ടിയിരുന്നെങ്കില്‍ കുറച്ചു കൂടി ലാവീഷ് ആകുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതു ഗുണമേ ചെയ്തിട്ടുള്ളു. പടിപടിയായാണ് വളര്‍ന്നത്. 45 വര്‍ഷമെടുത്താണ് ഈ നിലയിലെത്തിയത്. എന്നാല്‍ നാലഞ്ചു വര്‍ഷം കൊണ്ട് മള്‍ട്ടി മില്യയണര്‍മാരായവര്‍ ഉണ്ട്. 

ഭാഗ്യം, ദൈവവിശ്വാസം, വിജയം

ഭാഗ്യത്തില്‍ വിശ്വസിക്കുന്നില്ല. അത് ഇന്നോ നാളെയോ ഉണ്ടായേക്കാം. എന്നാല്‍ ഒരാള്‍ക്ക് എല്ലായ്പ്പോഴും ഭാഗ്യം മാത്രം ഉണ്ടാകില്ല. ഭാഗ്യവും ഭാഗ്യക്കേടും ഉണ്ടാകും. പക്ഷേ, ഭാഗ്യക്കേടു വരുമ്പോള്‍ നമ്മുടെ കാലിടറുകയും മനസു പതറുകയും ചെയ്യും. അങ്ങനെ സംഭവിക്കുമ്പോള്‍ അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനാവാതെ വരും. പ്രതിസന്ധികള്‍ ആത്മസംയമനത്തോടെ തരണം ചെയ്തിട്ടാണ് ഓരോരുത്തരും വലിയ നിലയില്‍  എത്തിയിട്ടുള്ളത്. ആര്‍ക്കും ഭാഗ്യം വെള്ളിത്തളികയില്‍ കിട്ടിയിട്ടില്ല എന്നാണ് തനിക്കു പറയാനുള്ളത്. 

72-ാം വയസിലെ സ്റ്റാര്‍ട്ട് അപ് നിക്ഷേപം

സ്റ്റാര്‍ട്ട് അപുകളില്‍ രണ്ടു രീതിയില്‍ നിക്ഷേപിക്കുന്നുണ്ട്. വീഗാര്‍ഡ് നേരിട്ട് ചില രംഗങ്ങളില്‍ നിക്ഷേപിക്കുന്നുണ്ട്. അതിനു പുറമെ ഞാനിവിടെ ഒരു യംങ് ടീമിനെ വെച്ചിട്ടുണ്ട്. വിജയ സാധ്യതയുള്ള സംരംഭം കണ്ടെത്തേണ്ടത് അവരുടെ ചുമതലയാണ്. അതിലേയ്ക്ക് കുറച്ചു പണം മുടക്കാൻ ഞാൻ തയാറാണ്. വലിയൊരു ഷെയർ ഹോൾഡറാകാനൊന്നും താൽപ്പര്യമില്ല. ചില ആശയങ്ങളെ സപ്പോർട്ട് ചെയ്യുക എന്നു മാത്രമാണുദ്ദേശം.

English Summary : Kochouseph Chittilappilly Comments on His Success Secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com