ADVERTISEMENT

ഐ ടി രംഗത്തെ ജീവനക്കാർ ഒരേ സമയം പല പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന പ്രവണത കൂടി വരികയാണ്. ഇനി ഇങ്ങനെ 'മൂൺ ലൈറ്റിങ്' ചെയ്‌താൽ പിരിച്ചുവിടുമെന്ന വ്യക്തമായ സന്ദേശം ഇൻഫോസിസ് ജീവനക്കാർക്ക് നൽകി. ഒരേ സമയം പല കമ്പനികളിൽ ജോലി ചെയ്യുന്നതിനെയാണ് 'മൂൺ ലൈറ്റിങ്'  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  കോവിഡ്  കാലത്ത് 'വർക്ക് ഫ്രം ഹോം'  പ്രചാരത്തിലായതോടെ പല ജീവനക്കാരും ഒന്നിലധികം കമ്പനികളിൽ ജോലി ചെയ്യാൻ തുടങ്ങി.

ഓഫീസിലേക്ക് തിരിച്ചു വിളിച്ച ശേഷവും പലരും പല കമ്പനികളിൽ ജോലി ചെയ്യുന്നത് തുടരുകയാണ്. ഇത് വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് ഇന്ത്യൻ ഐ ടി രംഗത്തെ മുൻനിരകമ്പനിയായ  ഇൻഫോസിസ് എടുത്തിരിക്കുന്നത്.പല കമ്പനികളിൽ ഒരേ സമയം ജോലി ചെയ്യുന്നത് ഉൽപ്പാദന ക്ഷമതയെയും, ഡാറ്റയുടെ രഹസ്യാത്മക സ്വഭാവത്തെയും ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. കടുത്ത മത്സരം നിലനിൽക്കുന്ന ഐ ടി മേഖലയിൽ ജീവനക്കാരുടെ പ്രകടനം മോശമാകുന്നത് കമ്പനിക്ക് അധിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടു സുതാര്യത ഉറപ്പാക്കുന്ന നയങ്ങൾ പ്രോത്സാഹിപ്പിക്കുവാനാണ് ഇന്ത്യൻ ഐ ടി കമ്പനികൾ ശ്രമിക്കുന്നത്.

English Summary : Moon Lighting won't allow in Infosys, Company warned Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com