ബാംഗ്ലൂരിലും സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങുന്നു

HIGHLIGHTS
  • മൂന്ന് റൂട്ടുകളിൽ പുതുതലമുറ ട്രെയിനുകൾ ഓടിക്കും
Vande Bharat Express
SHARE

സൗത്ത് വെസ്റ്റേൺ റെയിൽവേ തദ്ദേശീയമായ സെമി ഹൈസ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന മൂന്ന് റൂട്ടുകളിൽ പുതുതലമുറ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡിനോട് നിർദ്ദേശിച്ചു.

ബെംഗളൂരു - കോയമ്പത്തൂർ, ബെംഗളൂരു - ചെന്നൈ, ബെംഗളൂരു - ഹുബ്ബള്ളി എന്നിവയാണ് നിർദ്ദിഷ്ട റൂട്ടുകൾ.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 75 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു.

വന്ദേ ഭാരതിനായി നിർദ്ദേശിച്ച റൂട്ടുകൾ അവയുടെ ജനപ്രീതിയും സാധ്യതയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.വേഗതയും സുരക്ഷയും സേവനങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മുഖമുദ്രയെന്ന് റെയിൽവേഅറിയിച്ചു.

English Summary : Vane Bhrat Express from Bengaluru

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}