മനസ്സിൽ ആശയമുണ്ടോ? കാശു കിട്ടും പത്തുലക്ഷം വരെ

cash-in-hand
Photo: PTI
SHARE

നല്ല ആശയം നിങ്ങളുടെ മനസ്സിലുണ്ടോ? ഉണ്ടെങ്കിൽ അതു നിങ്ങൾക്ക് പണം നേടിത്തന്നേക്കും. വ്യാവസായികാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്ന ആശയമായിരിക്കണമെന്നു മാത്രം. കോളേജ് വിദ്യാർത്ഥികൾക്കാണ് ഇതിനുള്ള സുവർണാവസരം.

ആശയത്തിന് അംഗീകാരം ലഭിച്ചാൽ

ഐ ഐ ടി ഇന്നവേഷൻ ലാബി ന്റെയും ടെക്കിൻ ഇന്നവേഷൻ ഹബ്ബിന്റെയും പേട്രി കോർ കോളേജ് ഫെസ്റ്റിന്റെയും നേതൃത്വത്തിൽ നടത്തുന്ന മത്സരത്തിൽ ഇന്ത്യയിലെ എല്ലാ കോളേജുകളിലെയും സ്റ്റാർട്ടപ് മേഖല ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് 2 ലക്ഷം രൂപയുടെ പ്രീ ഇൻക്യുബേഷൻ ഗ്രാൻറും 10 ലക്ഷം രൂപ വരെയുള്ള ഇൻക്യുബേഷൻ ഗ്രാൻറും ലഭിക്കും.

നവസംരംഭകരാകാം

കോളേജ് വിദ്യാർത്ഥികളിലെ നവ സംരംഭകർക്കായി സ്റ്റാർട്ടപ് മത്സരവും നടത്തുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 30,000, 15,000, 5000 എന്ന ക്രമത്തിൽ ക്യാഷ് പ്രൈസ് ലഭിക്കും. താല്പര്യമുള്ളവർ ഒക്ടോബർ 7 ന് നാലുമണിക്കു മുമ്പ് അപേക്ഷിക്കണം.

കൂടുതൽ വിവരത്തിന് ഫോൺ: 7358315706

English Summary: Have an idea in mind? You will get money up to ten lakhs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA