ADVERTISEMENT

നിങ്ങൾക്കു പശുവിനെ വളർത്താൻ താൽപര്യമുണ്ടോ? ഉണ്ടെങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെ പശുക്കളെ വളർത്തി ആദായം ഉണ്ടാക്കാം.

 

മിൽക്ക്ഷെഡ് വികസന പദ്ധതി

 

ക്ഷീരവികസന വകുപ്പ് 2022-23ൽ നടപ്പാക്കുന്ന മിൽക്ക്ഷെഡ് വികസന പദ്ധതിയിലേക്ക് (MSDP) ഇപ്പോൾ അപേക്ഷിക്കാം. രണ്ടു പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, പത്തു പശു യൂണിറ്റ് എന്നീ പദ്ധതികൾ തിരഞ്ഞെടുക്കാം. ഇതിനു പുറമെ ഡയറി ഫാമുകളുടെ ആധുനികവൽക്കരണം, യന്ത്രവൽക്കരണം, കാലിത്തൊഴുത്തു നിർമാണം, മിൽക്കിങ് മെഷീൻ വാങ്ങുന്നതിനുള്ള ധനസഹായം തുടങ്ങിയ പദ്ധതികളിലേക്കും അപേക്ഷ നൽകാം.

 

വാണിജ്യാടിസ്ഥാനത്തിലും

 

വാണിജ്യാടിസ്ഥാനത്തിൽ ഡയറി ഫാം നടത്തുന്നവർക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതിയും ഉണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

അപേക്ഷിക്കേണ്ട വിധം

 

ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. വ്യക്തിഗതം, ജെഎൽജി, എസ്എച്ച്ജി എന്നിവർക്ക് ഹീഫർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി, ഡയറി ഫാം തുടങ്ങുന്നതിനോ ആധുനികവൽക്കരിക്കുന്നതിനോ ലോൺ ലഭ്യമായവർക്ക് പലിശ നൽകുന്ന പദ്ധതി എന്നിവയ്ക്ക് ഓഫ് ലൈനായും അപേക്ഷിക്കാം.

 

അവസാന തീയതി ഒക്ടോബർ 20

 

ഒക്ടോബർ 20 നുള്ളിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com