റസ്റ്റോറന്റുകളിൽ സ്വിഗി–സൊമാറ്റോ കാലം കഴിയുന്നുവോ?

HIGHLIGHTS
  • പല റെസ്റ്റോറന്ററുകളും സ്വിഗിയിൽ നിന്നും, സോമറ്റോയിൽ നിന്നും വിട്ടു പോകുന്നു
swiggy
SHARE

തിരക്ക് പിടിച്ച ജീവിതത്തിൽ സ്വിഗിയെയും, സൊമാറ്റോയെയുമാണ് പലരും ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. ഈ ആപ്പുകളിൽ തങ്ങളുടെ പ്രിയ ഭക്ഷണ ഇടങ്ങൾ ഉള്ളതും, ഓഫറുകൾ ലഭിക്കുന്നതുകൊണ്ടുമാണ് ഇവയിലൂടെ ഓർഡർ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ പല റസ്റ്റോറന്ററുകളും സ്വിഗിയിൽ നിന്നും സൊമാറ്റോയിൽ നിന്നും വിട്ടു പോകുകയാണ്. വലിയ ഡിസ്‌കൗണ്ടുകൾ കൊടുക്കാൻ സ്വിഗ്ഗിയും, സൊമാറ്റോയും നിര്‍ബന്ധിക്കുന്നതാണ് കാരണം. ഇത് റസ്റ്റോറന്റുകളുടെ ലാഭത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.

Zomato

പൊതുവെ കച്ചവടം നടത്തി കൊണ്ട് പോകാൻ വിഷമിക്കുന്ന റസ്റ്റോറന്റുകളോട് കൂടുതൽ കിഴിവ് കൊടുക്കാൻ സ്വിഗിയും സൊമാറ്റോയും നിര്‍ബന്ധിക്കുമ്പോൾ ഇത് നിലനിർത്തി കൊണ്ടുപോകാൻ സാധിക്കുന്ന ഒരു ബിസിനസ് മോഡലല്ല  എന്നാണ് പല റസ്റ്റോറന്റുകളുടെയും അഭിപ്രായം. ഇടനിലക്കാരായ ഇത്തരം കമ്പനികൾ റസ്റ്റോറന്റുകൾക്ക് ന്യായമായി ലഭിക്കാവുന്ന ലാഭം പോലും കുറയ്ക്കുന്നുവെന്ന് പരക്കെ ആക്ഷേപമുണ്ട്. ആപ്പുകളിലൂടെയല്ലാതെ നേരിട്ട് ഭക്ഷണശാലകളിൽനിന്നും ഓർഡർ ചെയ്യുന്ന രീതിയും ഇപ്പോൾ പല ഉപഭോക്താക്കളും പിന്തുടരുന്നുണ്ട്. കോവിഡിനു ശേഷം ഡൈൻഔട്ടിനായി ആളുകൾ ഹോട്ടലുകളിൽ നേരിട്ടു പോയി ഭക്ഷണം കഴിക്കുന്നതു കൂടിയിട്ടുമുണ്ട്.

English Summary : Restaurants Qutting from Swiggy and Zomato

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS