ADVERTISEMENT

മിനി കഫേ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഇതാ  സുവർണാവസരം! രണ്ടു ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പയ്ക്ക് ഇപ്പോൾ ഇപ്പോൾ അപേക്ഷിക്കാം. 

തൂശനില മിനി കഫേ

കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ (സമുന്നതി) സംരംഭകത്വ നൈപുണ്യ വികസന പദ്ധതി (2022-23)യനുസരിച്ചാണ് തൂശനില മിനി കഫേ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതതര സമുദായങ്ങളിൽ ഉൾപ്പെട്ട വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യം.

കന്നുകാലി പരിപാലനത്തിന്

കന്നുകാലി പരിപാലനം, കോഴി വളർത്തൽ, ആട് പരിപാലനം തുടങ്ങിയ ഫാമിങ് സംരംഭങ്ങൾ തുടങ്ങാനും സബ്സിഡിയോടു കൂടിയ വായ്പ ലഭിക്കും. ഇത്തരം സംരംഭങ്ങൾക്ക് പരമാവധി 1,20,000 സബ്സിഡി ലഭിക്കും.

അർഹത ആർക്ക്?

അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാകണം. കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. കന്നുകാലി പരിപാലനം, കോഴി വളർത്തൽ തുടങ്ങിയ ഫാമിങ് പ്രോജക്ടുകൾക്ക്  വ്യക്തിഗത വായ്പകൾ അനുവദിക്കും. എന്നാൽ തൂശനില മിനി കഫേ തുടങ്ങാൻ 4-5 പേർ അടങ്ങുന്ന വനിതാ കൂട്ടുത്തരവാദിത്ത സംഘ (JLG) ങ്ങൾക്കാണ് വായ്പ അനുവദിക്കുന്നത്.

സബ്സിഡി ആനുകൂല്യം എത്ര?

ധനലക്ഷമി ബാങ്ക് മുഖേനയാണ് വായ്പ അനുവദിക്കുന്നത്. പരമാവധി വായ്പത്തുക ബാങ്ക് നിശ്ചയിക്കും. അതാതു കാലത്തെ ബാങ്ക് പലിശ നിരക്കുകൾ നൽകേണ്ടി വരും. ഫാമിങ്ങ് പ്രോജക്ടുകൾക്ക് വായ്പ തുകയുടെ 30 ശതമാനം അല്ലെങ്കിൽ പരമാവധി 1,20,000 രൂപ വരെയും തൂശനില മിനി കഫേ പ്രോജക്ടിന് നഗരപ്രദേശങ്ങളിലെ അപേക്ഷകർക്ക് വായ്പ തുകയുടെ 60 ശതമാനം അല്ലെങ്കിൽ പരമാവധി 2,00,000 രൂപ വരെയും മൂലധന സബ്സിഡി ലഭിക്കും. ഗ്രാമീണ അപേക്ഷകർക്ക് വായ്പ തുകയുടെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 1,50,000 രൂപ സബ്സിഡിക്ക് അർഹതയുണ്ട്. രണ്ടു ഗഡുക്കളായാണ് ധനസഹായം അനുവദിക്കുന്നത്. തിരിച്ചടവു കാലാവധി ബാങ്ക് നിശ്ചയിക്കും.

എങ്ങനെ അപേക്ഷിക്കണം?

അപേക്ഷകർ www.samunnathi.com എന്ന വെബ് സൈറ്റിലെ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ  റജിസ്റ്റർ ചെയ്തിരിക്കണം. അപ്രകാരം ലഭിക്കുന്ന റജിസ്റ്റർ നമ്പർ അപേക്ഷയിൽ രേഖപ്പെടുത്തണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.kswcfc.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ എവിടെ സമർപ്പിക്കണം?

സമുന്നതിയുടെ പൊതു അപേക്ഷയ്ക്കൊപ്പം വായ്പയ്ക്കുള്ള ധനലക്ഷ്മി ബാങ്കിന്റെ അപേക്ഷയും പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം തൊട്ടടുത്ത ധനലക്ഷ്മി ബാങ്കിന്റെ ശാഖയിൽ സമർപ്പിക്കണം. ബാങ്ക് പ്രസ്തുത അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്തി അർഹമായ അപേക്ഷകർക്ക് വായ്പ അനുവദിക്കും. തുടർന്ന് ബാങ്ക് ശുപാർശ ചെയ്യുന്ന മുറയ്ക്ക് സബ്സിഡി തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. അപേക്ഷകൾ ബാങ്കിൽ ലഭിച്ചിരിക്കേണ്ട അവസാന തീയതി 2022 ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് 0471-2311215. വാട്സാപ് നമ്പർ: 6238170312. ഇമെയിൽ: kswcfc@gmail.com

English Summary : Women will get Loan with Subsidy for Starting Mini cafe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com