ADVERTISEMENT

സ്വർണാഭരണം വാങ്ങും മുമ്പ് എന്തൊക്കെ തയാറെടുപ്പുകൾ നിങ്ങൾ നടത്തും? അതോ ഒന്നും നോക്കാതെ ഇഷ്ടമുള്ള ആഭരണം അങ്ങ് വാങ്ങുകയാണോ ചെയ്യുക? എന്നാൽ നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ ആഭരണം സ്വന്തമാക്കുമ്പോൾ ചില കാര്യങ്ങളറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്താവശ്യത്തിനാണ് ആഭരണം വാങ്ങുന്നത് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു അത്. ജീവിതത്തിലെ പവിത്രമായ മുഹൂർത്തങ്ങളായ വിവാഹം, കുഞ്ഞ് ജനിക്കുമ്പോഴുള്ള ചടങ്ങുകൾ, പരീക്ഷയിലും മറ്റും വിജയിയാകുമ്പോൾ നല്‍കുന്ന സമ്മാനം തുടങ്ങിയ കാര്യങ്ങളെടുക്കുക.

ഇത്തരം അവസരങ്ങളിലൊക്കെ ഉത്തരവാദിത്തത്തോടെ സ്വർണം നൽകുന്ന ജ്വല്ലറികളിൽ നിന്ന് ആഭരണം തിരഞ്ഞെടുക്കുന്നത് മനസിന് എന്നെന്നും സമാധാനം നൽകും. ഒപ്പം തന്നെ മനസിനിഷ്ടപ്പെട്ട ഡിസൈനുകളുണ്ടോ, ആഭരണത്തിന്റെ പണിക്കൂലി എത്രയാണ്, അവയ്ക്ക് ജീവിതകാലം മുഴുവൻ മെയ്ന്റനൻസ് നൽകുമോ, ഇൻഷുറൻസ് പരിരക്ഷയുണ്ടോ തു‍ടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിച്ച് ആഭരണങ്ങൾ വാങ്ങുന്നതാണ് നല്ലത്.

ഇത്തരത്തിൽ സ്വർണാഭരണം വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിൽ നിങ്ങൾക്കറിയാം.

കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിന്റെ ലക്ഷ്യം. സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഈ വിഡിയോ പരമ്പരയിലൂടെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen

ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്വർണത്തിന്റെ പ്രാധാന്യമെന്താണ്? സ്വർണാഭരണം ഏതെല്ലാം ജീവിത മുഹൂർത്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു? എല്ലാവരെയും ബാധിക്കുന്ന ഇത്തരത്തിലുള്ള വിവിധങ്ങളായ സംശയങ്ങൾക്ക് കൃത്യമായ മറുപടി എവിടെ നിന്ന് ലഭിക്കുമെന്നതിൽ പലർക്കും ധാരണയില്ല. റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിലൂടെ 'സ്വര്‍ണാഭരണം വാങ്ങാനുള്ള തയാറെടുപ്പിലാണോ? എന്തൊക്കെ ശ്രദ്ധിക്കണം?" എന്ന ഇത്തവണത്തെ വിഡിയോയിൽ വിശദമായി സംസാരിക്കുന്നത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ നിഷാദ് എ കെ ആണ്.

മലയാളിയുടെ ജീവിതത്തിൽ നിർണായകമായ ഒരു സ്ഥാനമുണ്ട് സ്വർണത്തിന്. പ്രത്യേകിച്ചും സ്വ‍ർണാഭരണത്തിന്. അതുകൊണ്ടുതന്നെ അവ വാങ്ങുമ്പോഴും വിൽക്കുമ്പോഴും പരിശുദ്ധി സംബന്ധിയായ ഘടകങ്ങളെക്കുറിച്ചുമൊക്കെ കൃത്യമായറിയുക. ഇത്തരത്തിൽ ആഭരണ തിരഞ്ഞെടുക്കൽ സംബന്ധമായ കാര്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകും ഇത്തവണത്തെ റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്. 

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരമാകും ഗോൾഡ് വിഡിയോ സീരീസിൽ ഉണ്ടാകുക. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരിസ്.

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

English Summary : What are the Things to Keep in Mind While Purchasing Gold Ornaments for Different Occassions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com