മാസം 40,000 വരുമാനം നേടണോ? കാര്യമായ മുതൽമുടക്കില്ലാതെ ഈ ബിസിനസ് തുടങ്ങിക്കോളൂ

HIGHLIGHTS
  • കുടുംബത്തിനു ജീവിക്കാനുള്ള വരുമാനം നേടുന്ന യുവസംരംഭകനെയും അദ്ദേഹത്തിന്റെ ലഘുസംരംഭത്തെയും പരിചയപ്പെടാം.
b4U-nov
SHARE

തൃശൂർ ജില്ലയിലെ അയ്യൻകുന്നിനടുത്ത് തന്റെ വീടിനോടു േചർന്നാണു ജസ്റ്റിൻ തോമസെന്ന ചെറുപ്പക്കാരൻ ലഘുസംരംഭമായി നാച്ചുറൽ ഹെർബൽ പ്ലസ് ബാത് സോപ്പ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. ഇതൊരു സാധാരണ ബാത് സോപ്പല്ലെന്നും േതനും മെഴുകുമെല്ലാം േചർന്നുള്ള ആരോഗ്യബാത് സോപ്പാണെന്നും അദ്ദേഹം പറയുന്നു. സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതിക‌വിദ്യ അടിസ്ഥാനപ്പെടുത്തിയാണു നിർമാണം.

‘ചർമസംരക്ഷണം, ശുചിത്വം, പ്രകൃതിദത്തം’ എന്നിവയാണ് സോപ്പ് നിർമാണത്തിൽ ഈ യുവസംരംഭകന്റെ മുദ്രാവാക്യം. നാച്ചുറൽ ഹെർബൽ സോപ്പെന്നും ജസ്റ്റിൻ അവകാശപ്പെടുന്നു. നാലു വർഷം മുൻപാണ് ഈ യുവാവ് ജീവിതമാർഗമെന്ന നിലയിൽ ആരോഗ്യസോപ്പിന്റെ നിർമാണം തുടങ്ങുന്നത്. ഇതിന്റെ കൂടെ ഷാംപൂ, െഹയർ ഓയിൽ തുടങ്ങി ഏതാനും ഇനങ്ങളുടെ റീ പാക്കിങ് ബിസിനസും നടത്തുന്നുണ്ട്. പഴങ്ങളുടെ പൾപ്പ്, ചാർക്കോൾ പൗഡർ, മുട്ടാണി മിട്ടി എന്നിവയിലും സോപ്പ് നിർമിക്കുന്നു. ആട്ടിൻ പാൽ സോപ്പും ഉണ്ടാക്കുന്നുണ്ട്.

ഗ്ലിസറിൻ സോപ്പ്

കാസ്റ്റിക് സോഡ േചർക്കാതെ ഗ്ലിസറിൻ അടിസ്ഥാനപ്പെടുത്തിയാണ് സോപ്പ് നിർമാണം. േതൻ, ബി–വാക്സ്, എസൻഷ്യൽ ഓയിൽ, ഫ്രൂട്ട് പൾപ്പ്, ചാർക്കോൾ പൗഡർ, മുട്ടാണി മിട്ടി, ആട്ടിൻ പാൽ തുടങ്ങിയവയൊക്കെ അസംസ്കൃതവസ്തുക്കളുടെ പട്ടികയിൽ വരുന്നു. ബി–വാക്സ് ഒഴികെയുള്ളവയെല്ലാം സുലഭമായി ലഭിക്കാനുണ്ടെന്നു ജസ്റ്റിൻ പറയുന്നു. ബി–വാക്സ് േതനീച്ച കർഷകരിൽനിന്നുമാണ് ശേഖരിക്കുക. 600 രൂപ മുതൽ 800 രൂപ വരെ ഇതിനു വിലയുണ്ട്. ആവശ്യമായ മണം കിട്ടുന്നതിനു പെർഫ്യൂമുകളും േചർക്കും. മണം ഇല്ലാത്ത സോപ്പും നിർമിക്കുന്നുണ്ട്.

പ്രധാന വിൽപന ഖാദി ഷോറൂമുകൾ വഴി

ഖാദി ഷോറൂമുകൾ വഴിയാണ് പ്രധാന വിൽപന. ഓൺലൈൻ വഴിയുള്ള കച്ചവടവുമുണ്ട്. ഖാദി ഷോറൂമുകൾക്കു ക്രെഡിറ്റ് നൽകേണ്ടതായി വരുന്നു. ബാക്കി കച്ചവടങ്ങളാകട്ടെ രൊക്കം പണം നൽകി മാത്രമാണ്. ചർമസംരക്ഷണത്തിൽ ശ്രദ്ധപുലർത്തുന്ന ഉപയോക്താക്കളാണ് എല്ലാവരും. ചർമത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഒരു വലിയ സമൂഹം ഉള്ളതിനാൽ ഇത്തരം ബിസിനസുകൾക്കു ധാരാളം സാധ്യതയുണ്ടെന്നാണ് ജസ്റ്റിന്റെ അഭിപ്രായം. 

ഓൺലൈൻ വിൽപനകൾക്കായി വെബ്സൈറ്റിന്റെ (www.naturallyherbalplus.com) സഹായം ഉണ്ട്. 100 ഗ്രാം ബി–വാക്സ് സോപ്പിന് 130 രൂപയും ഗോട്ട്മിൽക്ക് സോപ്പിന് 200 രൂപയുമാണു വില. 

പ്രതിമാസം ഒന്നു മുതൽ ഒന്നരലക്ഷം രൂപ വരെ വിറ്റുവരവുണ്ട്. ഇതിൽ 30 ശതമാനത്തിൽ കുറയാതെ അറ്റാദായവും ലഭിക്കുന്നു. ശരാശരി 40,000 രൂപയെങ്കിലും പ്രതിമാസം ഈ ലഘുസംരംഭം വഴി സമ്പാദിക്കാനാകുന്നു. ഷോറൂം വഴിയുള്ള വിപണനത്തിൽ ക്രെഡിറ്റ് നൽകേണ്ടിവരുന്നു എന്നതൊഴിച്ചാൽ വിപണി സംബന്ധമായ പ്രശ്നങ്ങൾ തീരെ ഇല്ല. 

നിക്ഷേപം കുറവ് മതി

തീരെ നിക്ഷേപം േവണ്ടെന്നു പറയാനാകില്ല, കാരണം 20,000 രൂപ വില വരുന്ന ഉപകരണങ്ങൾ പലപ്പോഴായി ജസ്റ്റിൻ വാങ്ങിയിട്ടുണ്ട്. അയേൺ ബോക്സ്, സീലിങ്, പാക്കിങ്, വേയിങ് മെഷീനുകൾ എന്നിവയാണ് പ്രധാന ഉപകരണങ്ങൾ. ഇതല്ലാതെ അസംസ്കൃതവസ്തുക്കൾ ശേഖരിക്കുന്നതിനു മാത്രമേ പണം േവണ്ടതുള്ളൂ. 

വീട്ടിൽത്തന്നെയാണ് സോപ്പ് നിർമാണം നടത്തുന്നതെങ്കിലും പാക്കിങ്, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് ഒരു മുറികൂടി വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ജോലിക്കാരുടെ സഹായമില്ലാതെ നിർമാണം മുതൽ വിതരണം വരെയുള്ള കാര്യങ്ങൾ ജസ്റ്റിൻ നേരിട്ടാണു നിർവഹിക്കുക. ഭാര്യ ജോസ്നി സ്കൂൾ ടീച്ചറാണ്. സമയം കിട്ടുമ്പോഴൊക്കെ അവരും സഹായത്തിനെത്തും.

ഖാദിബോർഡ് പരിശീലനം

ഖാദിബോർഡിൽനിന്നു ലഭിച്ച പരിശീലനമാണ് ഇത്തരത്തിൽ ഒരു സംരംഭത്തിലേക്കു തിരിയാൻ ഇടയാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. ഖാദിബോർഡിന്റെ അംഗീകാരം, േകരള റെസ്പോൺസിബിൾ ടൂറിസത്തിന്റെ അക്രെഡിറ്റേഷൻ, FSSAI, ഉദ്യം റജിസ്ട്രേഷൻ, പാക്കിങ് ലൈസൻസ്, ജിഎസ്ടി തുടങ്ങിയവയുണ്ട്. .

ചൊറിച്ചിൽ, വിണ്ടൽ എന്നിവയ്ക്കുപയോഗിക്കുന്ന ബി–വാക്സ് ബാം, ഷാംപൂ, ഹെയർ ഓയിൽ എന്നീ ഉൽപന്നങ്ങളുടെ റീപാക്കിങ്ങും വിതരണവുമാണ് ഇതോടൊപ്പമുള്ളത്. സോപ്പു പാക്കറ്റിന്റെ പുറംചട്ട, ചിത്രങ്ങൾ, ആകൃതി എന്നിവയെല്ലാം രൂപകൽപന ചെയ്യുന്നതും ജസ്റ്റിൻ തന്നെയാണ്.

ഹാൻഡ് മെയ്ഡ് ഈറ്റബിൾസ്

ഹാൻഡ്മെയ്ഡ് സോപ്പിനു പുറമേ, ഹാൻഡ് മെയ്ഡ് ഈറ്റബിൾസ് എന്ന രീതിയിൽ ഏതാനും ഉൽപന്നങ്ങൾ കൂടി വിപണിയിൽ ഇറക്കുവാനുള്ള തയാറെടുപ്പിലാണ് ഈ യുവസംരംഭകൻ. ധാന്യങ്ങൾ പ്രയോജനപ്പെടുത്തിയുള്ള വിഭവങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഒപ്പം പരമ്പരാഗത ഭക്ഷണ വിഭവങ്ങളും വിപണിയിൽ എത്തിക്കുവാൻ ഉദ്ദേശിക്കുന്നു. ഹാൻഡ്മെയ്ഡ് ഉൽപന്നങ്ങളുടെ വിൽപനശ്രേണിയും സൃഷ്ടിക്കാനുള്ള ശ്രമമുണ്ട്. 

പുതു സംരംഭകർക്ക്

നഷ്ടസാധ്യത പരമാവധി ഒഴിവാക്കി വീട്ടിലിരുന്നു ചെയ്യാവുന്ന ഹാൻഡ് മെയ്ഡ് ഉൽപന്നങ്ങൾക്ക് ഇന്നു വലിയ സ്വീകാര്യതയുണ്ട്. ആരോഗ്യസംരക്ഷണം, സൗന്ദര്യസംരക്ഷണം, ചർമസംരക്ഷണം എന്നിവയ്ക്കായി വലിയ തുകകൾ മുടക്കുന്ന ഒട്ടേറെപേർ സമൂഹത്തിലുണ്ട്. നിക്ഷേപമൊന്നും ഇല്ലാതെ ഇത്തരം ബിസിനസിൽ ഏർപ്പെടാനാകും. സാങ്കേതിക പരിശീലനം ലഭിക്കാനുള്ള സൗകര്യവും ഏറെയാണ്. പ്രതിമാസം ഒരു ലക്ഷം രൂപയുടെ കച്ചവടം ഉണ്ടാക്കിയെടുത്താൽ പോലും. 30,000 രൂപയിൽ കുറയാത്ത വരുമാനം നേടാം.

English Summary : Attractive Income from this Herbal Unit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS