ADVERTISEMENT

'ലൈവ് ടേബിൾ ഗ്രിൽ' എന്ന ആശയത്തിലൂടെ ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട കാഷ്വല്‍ ഡൈനിങ് ശൃംഖലയായ ബാര്‍ബിക്യൂ നേഷന്‍ കേരളത്തിലെ അഞ്ചാമത് ഭക്ഷണശാല കൊച്ചി കാക്കനാട് തുറന്നു. കൊച്ചിയിലെ രണ്ടാമത് ഔട്ട്ലെറ്റാണിത്. 144 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യമുള്ള പുതിയ ഔട്ട്ലെറ്റ് കോര്‍പറേറ്റ് ലഞ്ചിനും കുടുംബ സംഗമങ്ങള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. യഥേഷ്ടം കഴിക്കാവുന്ന ബുഫെ അവതരിപ്പിക്കുന്ന സ്ഥാപനം വെജിറ്റേറിയന്‍, നോണ്‍ വെജ് വിഭവങ്ങളൊരുക്കുന്നു. അടുത്ത കാലത്ത് ഓഹരി വിപണിയിലേക്ക് കടന്നു വന്ന ഫുഡ് ബ്രാൻഡുകളിൽ ശ്രദ്ധേയ പ്രകടനമാണ് ബാർബിക്യൂ നേഷന്റേത്. 16 വർഷം മുമ്പ് മുംബൈയിൽ പ്രവർത്തനമാരംഭിച്ച ബാർബിക്യൂ നേഷന് ഇന്ത്യയിലും വിദേശത്തുമായി 200 റസ്റ്റോറന്റുകളുണ്ട്. 2025 ൽ 500 ഔട്ട്ലെറ്റുകളാണ് ലക്ഷ്യം. അടുത്തു തന്നെ ലുലു കൊച്ചി, തിരുവനന്തപുരം സെന്ററുകളിലും ഔട്ട്ലെറ്റാരംഭിക്കുമെന്ന് കേരളം, തമിഴ്നാട് മാർക്കറ്റിങ് ചുമതല വഹിക്കുന്ന റസൂൽ, ബിസിനസ് മാനേജർ അരുൺ എന്നിവർ അറിയിച്ചു. 

English Summary: Barbeque Nation will Start more Restaurants

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com