ADVERTISEMENT

ഇന്ത്യയിലെ യു ട്യൂബ് ചാനലുകൾ കഴിഞ്ഞ വർഷം മാത്രം ജി ഡി പി യിലേക്ക് 10000 കോടി രൂപയിലധികം സംഭാവന ചെയ്തു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വ്യത്യസ്തമായി സർഗാത്മക കഴിവുകളെ ഉപയോഗിച്ച് മറ്റുള്ളവരിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന പല യു ട്യൂബർമാരും ഇന്ത്യയിൽ വളരെ ജനകീയരാണ്.

ലക്ഷകണക്കിന് ആളുകൾ പിന്തുടരുന്ന യു ട്യൂബ് ചാനലുകൾ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടും സമ്പന്നമാണ്. സംഗീതം, യാത്ര, ഗെയിമിങ്, ഭക്ഷണ രുചിക്കൂട്ടുകൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയ യു ട്യൂബ് ചാനലുകൾക്കാണ് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ളത്. ഓഹരി വിപണിയും, ക്രിപ്റ്റോകറൻസികളും, മറ്റ് വ്യക്തിഗത സാമ്പത്തിക വിവരങ്ങളും നൽകുന്ന യൂട്യൂബ് ചാനലുകൾ എല്ലാ ഭാഷകളിലും ജനകീയമാണ്.

നേരിട്ട് യൂട്യൂബർമാർ ഉണ്ടാക്കുന്ന വരുമാനതിനപ്പുറം വിഡിയോ എഡിറ്റർമാർ, വിഡിയോ ഗ്രാഫിക് ഡിസൈനർമാർ, നിർമാതാക്കൾ, ശബ്ദ, ചിത്ര സംയോജനക്കാർ എന്നിവരെല്ലാം ഈ യൂട്യൂബ് ആവാസ വ്യവസ്ഥയിൽ നിന്നും പണമുണ്ടാക്കുന്നുണ്ട്.  വരുംവർഷങ്ങളിൽ യൂട്യൂബിനെ കൂടുതൽ ജനകീയമാക്കുന്ന കൂടുതൽ പദ്ധതികൾ കൊണ്ടുവരും എന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary : You Tube Channels Contributing more than 10000 Crores to Indian Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com