ഇനി ഒരു ചക്ക പോലും പാഴാകില്ല, 10 കോടിയുടെ നിക്ഷേപവുമായി ചക്കക്കൂട്ടം

HIGHLIGHTS
  • വാട്സാപ് ഗ്രൂപ്പിൽ നിന്നു തുടങ്ങിയ സൗഹൃദക്കൂട്ടായ്മ രാജ്യാന്തര തലത്തിലേയ്ക്ക്
chakka
SHARE

പത്തു കോടി രൂപയുടെ നിക്ഷേപ അവസരം തുറന്നിടുകയാണ് എറണാകുളത്തു നിന്നുള്ള ചക്കക്കൂട്ടം ഇന്റർനാഷണൽ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. പുതിയ സാങ്കേതിക വിദ്യകളുടെ കാലത്ത് ഭക്ഷണേഖലയിൽ വരാനിക്കുന്ന പുതിയ കുതിച്ചു ചാട്ടം മുന്നിൽ കണ്ടുള്ള നിക്ഷേപ അവസരമാണ് ചക്കക്കൂട്ടം അടുത്തിടെ നടപ്പ ഹഡില്‍ ഗ്ലോബലിൽ അവതരിപ്പിച്ചത്. കേരളത്തിന്റെ പ്രിയപ്പെട്ട ചക്ക രാജ്യാന്തര തലത്തിൽ പ്രീതിയാർജിക്കുന്നതിന്റെ വ്യാവാസായിക നേട്ടങ്ങൾ നാടിനു വരുമാനവും തൊഴിലവസരങ്ങളുമാണ് തുറന്നിടുന്നത്. 

വാട്സാപ് സൗഹൃദക്കൂട്ടായ്മ

ഒരു വാട്സാപ് ഗ്രൂപ്പിൽ നിന്നു തുടങ്ങിയ സൗഹൃദക്കൂട്ടായ്മ രാജ്യാന്തര തലത്തിലേയ്ക്കു ചിറകുകൾ മുളച്ച ലിമിറ്റഡ് കമ്പനിയായിട്ട് ഒരു വര്ഷം മാത്രമാണ് പിന്നിട്ടിരിക്കുന്നത്. ഒരു കോടി രൂപയിൽ താഴെ നിക്ഷേപവുമായി എറണാകുളം പട്ടിമറ്റത്തു തുടങ്ങിയ വ്യവസായ സംരംഭം സംസ്ഥാനത്തിന്റെ മേഡ് ഇൻ കേരള ബ്രാൻഡുകളിൽ മുൻപന്തിയിലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയിൽ പുതിയ വ്യവസായിക സാധ്യതകളിലേയ്ക്കാണ് ചക്കക്കൂട്ടം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് കമ്പനി സിഇഒ മനു ചന്ദ്രൻ പറയുന്നു. 

ചക്കയെ ഇഷ്ടപ്പെടുന്നവരുടെ വാട്സാപ് കൂട്ടായ്മ ചക്കക്കൂട്ടം ഇപ്പോഴും പുതിയ അവസരങ്ങൾ തുറന്ന് കേരളത്തിന്റെ മുഴുവൻ പഞ്ചായത്തുകളിലും കൂട്ടായ്മകൾ ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഒരു ചക്കപോലും ഇനി വിലയില്ലാതെ താഴെ വീണു നശിച്ചു പോകുന്ന സാഹചര്യം ഉണ്ടാകരുത് എന്നാണ് ചക്കക്കൂട്ടം വാട്സാപ് കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്. ഓരോ ചക്കയെയും അതിന്റെ യഥാർഥ മൂല്യത്തിലേയ്ക്കു കൊണ്ടു വരാൻ സംരംഭകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ചക്കക്കൂട്ടം വ്യാപകമായ പ്രചാരണങ്ങളാണ് നടത്തി വരുന്നത്. ഒരു സീസണിലെ മുഴുവൻ ചക്കയും സംഭരിക്കപ്പെടുവാൻ സർക്കാരിന്റെ പിന്തുണയിൽ സംരംഭ കേന്ദ്രങ്ങൾ മേഖലകൾ തിരിച്ചു വരുന്നത് നാടിന്റെ ഭക്ഷണ സംസ്കാരത്തിനു തന്നെ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. 

English Summary: The Business Initiatives of Chakkakkoottam for Jackfruit 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS