വായിലെ കാന്‍സർ നേരത്തെ കണ്ടെത്താം, ഈ കുഞ്ഞ് ഉപകരണമുണ്ടെങ്കിൽ
Mail This Article
ശ്രീചിത്ര കാന്‍സര്‍ സെന്‍ററില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പായ സാസ്കാന്‍ മെഡിടെക് പ്രൈവറ്റ ലിമിറ്റഡ് കാൻസർ നിർണയരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. വായിലെ കാന്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ എളുപ്പത്തിൽ തിരിച്ചറിയാനായുള്ള ഓറല്‍ സ്കാന്‍ എന്ന ഉപകരണമാണ് ഇവർ വികസിപ്പിച്ചിട്ടുള്ളത്. രോഗികള്‍ക്ക് ചികിത്സയ്ക്കു മുമ്പ് കാന്‍സര്‍ നിർണയം നടത്താന്‍ ഉപകരിക്കുന്ന ഓറല്‍ സ്കാന്‍ 2019 ലാണ് സാസ്കാന്‍ മെഡിടെക് വികസിപ്പിച്ചത്.
വായിലേയ്ക്ക് കടത്തി സ്വയം പരിശോധിക്കാവുന്ന ഓറൽ സ്കാൻ എന്ന ചെറിയൊരു ഒപ്റ്റിക്കൽ ഇമേജിങ് ഉപകരണമാണിത്. വായിൽ രോഗസാധ്യതയുള്ള ടിഷ്യുകളുടെ ഇമേജ് എടുത്ത് നൽകുന്നതിലൂടെ ഡോക്ടർക്ക് അനായാസമായി ക്യാൻസർ നിർണയം നടത്താനും ഏതു ടിഷ്യു ബയോപ്സിക്കായി എടുക്കണമെന്ന് തീരുമാനിക്കാനും കഴിയും. അടുത്ത ഘട്ടത്തിൽ സെർവിക്കൽ ക്യാൻസർ നിര്‍ണയത്തിനുള്ള ഉപകരണവും വികസിപ്പിക്കുകയാണ് സാരഥിയായ ഡോ. സുഭാഷ് നാരായണൻ ഉൾപ്പടെയുള്ള ടീമംഗങ്ങൾ.