ADVERTISEMENT

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വാക്കുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാണ്. നിനച്ചിരിക്കാത്ത നേരത്തുള്ള പ്രകൃതിദുരന്തങ്ങളായി കടുത്ത മഞ്ഞു വീഴ്ച, വെള്ളപ്പൊക്കം, വരൾച്ച ഇവയെല്ലാം ഏതാണ്ടെല്ലാ രാജ്യങ്ങളെയും വിറപ്പിച്ചു കൊണ്ടിരിക്കുന്നു. ഭക്ഷണ മേശകളിലേക്കു വരെ അതിന്റെ അലയൊലികൾ എത്തിയതോടെ 2023ൽ എല്ലാ രാജ്യങ്ങളും കൂടുതലായി കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനുള്ള കടുത്ത നടപടികളിലേക്ക് ബോധപൂർവം നീങ്ങുകയാണ്. എന്നാൽ ലോകത്തിന്റെ ഊർജ ഉപയോഗം കൂടിവരുന്നതിനാൽ രാജ്യങ്ങൾക്ക് കൽക്കരി, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളെ പൂർണമായും ഒഴിവാക്കാനും വയ്യ. ഈ ഒരു സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനങ്ങൾ കൂടുതൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു ലോകം തിരിഞ്ഞത്. അതില്‍ത്തന്നെ ചെലവു കുറഞ്ഞ ഊർജമാർഗങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ കൂടുതലായി ഉപയോഗിച്ച്, ലോകത്തിന്റെ ഉയർന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാനുള്ള പല പദ്ധതികൾക്കും വിവിധ രാജ്യങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നുണ്ട്. അതിൽതന്നെ മുൻപന്തിയിലാണ് ഗ്രീൻ ഹൈഡ്രജന്റെ സ്ഥാനം. ഒറ്റവാക്കിൽ പറഞ്ഞാൽ, ശുദ്ധമായ ഊർജ സ്രോതസ്സ്, അതാണ് ഹരിത ഹൈഡ്രജൻ. എന്നാൽ ഉയർന്ന ഉൽപ്പാദന ചെലവുണ്ട്, ഒപ്പം സുരക്ഷാ പ്രശ്നങ്ങളും. എന്നാൽ കയ്യില്‍ കാശുണ്ടെങ്കിൽ പിന്നെന്താണു പ്രശ്നം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗ്രീൻ ഹൈഡ്രജൻ മേഖലയിലേക്കു വരുന്ന വാർത്ത ശ്രദ്ധേയമാകുന്നത്. ഇന്ത്യയിൽ ഏതെല്ലാം വിധത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഹരിത ഹൈഡ്രജൻ പദ്ധതിക്ക് പ്രോത്സാഹനം നല്‍കുന്നത്? ഇതിൽ അംബാനി–അദാനിമാരുടെ ഇടപെടലിലൂടെ ലക്ഷ്യമിടുന്നതെന്താണ്? പദ്ധതി വഴി ഓഹരിവിപണിയിലേക്കും പണമൊഴുകുമോ? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com