എങ്ങനെയാണ് വജ്രങ്ങള്‍ രൂപപ്പെടുന്നത്? ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ദശലക്ഷക്കണക്കിന് വർഷങ്ങളെടുത്തു ഭൂമിയുടെ ഉള്ളറയിലെ ചൂടും മർദവുമേറ്റ് കാർബണിന് രൂപാന്തര സംഭവിച്ചുണ്ടാകുന്നതാണ് വജ്രങ്ങൾ. ഭൂമിക്കടിയിൽ ഏകദേശം 145 മുതൽ 200 കിലോമീറ്റർ വരെ ആഴത്തിലാണ് ഇവ രൂപംകൊള്ളുന്നത്. എങ്ങനെയാണിവ രൂപംകൊള്ളുന്നതെന്ന് മനുഷ്യന് നേരിട്ടു കാണാൻ പോലും പറ്റില്ലെന്നു ചുരുക്കം. പക്ഷേ വജ്രങ്ങളെ കൃത്രിമമായ നിർമിച്ചാലോ? അക്കാര്യമാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. ലാബിൽ വജ്രങ്ങൾ വളർത്തിയെടുക്കുന്ന പദ്ധതിക്കായി പണം നീക്കിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം. ഇതിന്റെ ഗവേഷണത്തിനായി, തിരഞ്ഞെടുക്കപ്പെട്ട ഒരു ഐഐടിക്ക് ധനസഹായവും നൽകും. പക്ഷേ ദശലക്ഷക്കണക്കിനു വർഷങ്ങളുടെ പ്രക്രിയയെ എങ്ങനെ ഒരു ലാബിൽ പുനഃസൃഷ്ടിക്കാൻ സാധിക്കും? അങ്ങനെ നിർമിക്കുന്ന വജ്രത്തിന് യഥാർഥ വജ്രത്തിന്റെയത്ര ഗുണമേന്മയുണ്ടാകുമോ? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? എങ്ങനെയാണ് ഈ പുതിയ നീക്കം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുക? വിശദമായി പരിശോധിക്കാം.
HIGHLIGHTS
- ലാബിൽ എങ്ങനെ വജ്രങ്ങൾ നിർമിക്കാൻ സാധിക്കും?
- ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വളർത്താൻ എങ്ങനെ ലാബ് വജ്രത്തിനു സാധിക്കും?
- എന്തുകൊണ്ടാണ് നിർമല സീതാരാമൻ ബജറ്റില്‍ ലാബ് ഡയമണ്ട് ഗവേഷണത്തിന് പണം വകയിരുത്തിയത്?