ADVERTISEMENT

സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിലും സംതൃപ്ത തൊഴിലിടസാഹചര്യങ്ങള്‍ ഒരുക്കുന്നതിലും മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്കുള്ള ഗ്രീൻ ഓഫിസ് പുരസ്കാരം വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യാ ടുഡേയും ആര്‍പിജി ഗ്രൂപ്പും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണിത്. മുംബൈയില്‍ നടന്ന ഹാപ്പിനെസ് അറ്റ് വര്‍ക്ക്‌പ്ലേസ് സമ്മിറ്റില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ എച്ച്ആർ ആന്റ് അഡ്മിനിസ്ട്രേഷൻ വൈസ് പ്രസിഡന്റ് പി ടി ജോർജ് മഹരാഷ്ട്ര വ്യവസായ വകുപ്പു മന്ത്രി ഉദയ് സാമന്തില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിലുള്ള വി-ഗാര്‍ഡിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടമെന്ന് പി ടി ജോർജ് പറഞ്ഞു. പരിസ്ഥിതിയോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതോടൊപ്പം പോസിറ്റീവായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വി-ഗാര്‍ഡിന്റെ ആസ്ഥാനം ഗ്രീന്‍ ബില്‍ഡിങ് ആശയത്തില്‍ നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English Summary : V Guard Office Bags Best Green Office Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com