ADVERTISEMENT

എഞ്ചിനീയറിങ് രംഗത്ത് 25 വര്‍ഷമായി തുടരുന്ന ക്വസ്റ്റ് ഗ്ലോബൽ കേരളത്തില്‍ മികച്ചൊരു ഭാവി നിര്‍മിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുടെ ജീവനക്കാര്‍ താമസിക്കുകയും തങ്ങളുടെ ബിസിനസ് നടക്കുകയും ചെയ്യുന്ന സമൂഹത്തിന് തിരികെ നല്‍കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ സ്ഥാപനം ശക്തമായ വിശ്വാസവും പുലര്‍ത്തുന്നുണ്ട്. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലുള്ള സ്ഥാപനത്തിന്റെ ജീവനക്കാര്‍  ആഗോള തലത്തില്‍ നടത്തപ്പെടുന്ന വനവല്‍ക്കരണ നീക്കങ്ങളുടെ ഭാഗമായുള്ള ക്വസ്റ്റ് ആഗോള പ്രതിജ്ഞ എടുത്തതും ഈ പശ്ചാത്തലത്തിലാണ്.  

ഈ പ്രദേശത്ത് 50 ചെടികള്‍ നട്ടുകൊണ്ടാണ് സ്ഥാപനത്തിന്റെ ഈ നീക്കത്തിനു തുടക്കം കുറിച്ചത്. ചെയര്‍മാനും സിഇഒയുമായ അജിത്ത് പ്രഭgവും മറ്റ് ബോര്‍ഡ് അംഗങ്ങളും അടങ്ങിയ മുതിര്‍ന്ന നേതൃനിര, ജീവനക്കാര്‍ തുടങ്ങിയവര്‍ ഏറെ താല്‍പര്യത്തോടെ ഇതില്‍ പങ്കാളികളായി. അതിവേഗത്തിലുള്ള നഗരവല്‍ക്കരണവും അതിനു സമാന്തരമായുള്ള വന്‍തോതിലെ വനനശീകരണവും നടന്നു കൊണ്ടിരിക്കെ ക്വസ്റ്റിന്റെ ആഗോള പ്രതിജ്ഞയ്ക്ക് വന്‍ പ്രസക്തിയാണുള്ളത്. മികച്ച നാളേയ്ക്കായുള്ള സംഭാവനകള്‍ നല്‍കുന്നതും സമൂഹത്തിന് ആവശ്യമായതു തിരിച്ചു നല്‍കുന്ന പ്രവര്‍ത്തിയുമാണിത്. 

quest-logo

ഐക്യരാഷ്ട്ര സഭയുടെ സ്ഥായിയായ വികസന ലക്ഷ്യങ്ങള്‍ (യുഎന്‍എസ്ഡിജി) പ്രകാരമുള്ള പരിസ്ഥിതി സുസ്ഥിരത കൈവരിക്കാന്‍ സഹായകമായ ഈ പ്രവര്‍ത്തനങ്ങള്‍ വഴി ഉത്തരവാദിത്തമുള്ള കോര്‍പറേറ്റ് ലീഡർ എന്ന രീതിയിലെ പ്രതിബദ്ധതയാണ് സ്ഥാപനം കാഴ്ച വെച്ചിട്ടുള്ളത്.  2025-ഓടെ ആഗോള തലത്തില്‍ 5,00,000 ചെടികള്‍ നടാനാണ് ക്വസ്റ്റ് ആഗോള പ്രതിജ്ഞ.  കമ്പനിയുടെ ഓരോ ജീവനക്കാരനും 25 ചെടികള്‍ വീതം എന്ന നിലയിലാണിത്. തലമുറകള്‍ നീണ്ടു നില്‍ക്കുന്ന പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ഇതിലൂടെ  വരും വര്‍ഷങ്ങളില്‍ 90,000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുവാന്‍ സാധിക്കും. അവബോധം വര്‍ധിപ്പിക്കാനും മറ്റുള്ളവരെ ആഘോഷിക്കാനും നമ്മുടെ ഭൂമിയെ സംരക്ഷിക്കാനും ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നു എന്ന പ്രതീക്ഷ വളര്‍ത്താനും ഈ പ്രചാരണത്തിലൂടെ സാധിക്കും.

English Summary : Quest Engineering Building a Brighter Future

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. ഇത് സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com