ADVERTISEMENT

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഇന്ന് 500 ലധികം വനിതാ സംരംഭകർ തലസ്ഥാനത്ത് ഒത്തുചേരുന്നു. വ്യവസായ വകുപ്പാണ് സംഗമം  സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സംരംഭക സൗഹാർദ്ദ നയങ്ങളും സൗഹൃദാന്തരീക്ഷവും ബോധ്യപ്പെടുത്തുകയാണ് സംരംഭക സംഗമത്തിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. സംരംഭക വർഷത്തിൽ 43,000ത്തിലധികം വനിതകൾ പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംരംഭക രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും പകരുന്നതാകും സംഗമമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായ വാണിജ്യ വകുപ്പിന്റെ വ്യവസായജാലകം മാസികയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനവും തദവസരത്തിൽ നടക്കും.

മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ഇടപ്പഴഞ്ഞി ആർ ഡി ആർ കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 ന് ആരോഗ്യ മന്ത്രി വീണാജോർജ് വനിതാകൂട്ടായ്മ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ ഡോ.ആർ. ബിന്ദു, ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും.

English Summary : Women Entrepreneurs Sangamam On Women's Day 2023 at Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com