ADVERTISEMENT

റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ പല രാജ്യങ്ങളിലും പണപ്പെരുപ്പം കുത്തനെ ഉയർന്നിരുന്നു. ഭക്ഷ്യ ഉൽപ്പാദന വിതരണ ശൃംഖലകളിൽ വന്ന താളപിഴവുകൾ ആയിരുന്നു അതിനു കാരണം. എന്നാൽ ഇന്ത്യയുടെ  കാര്യം എടുത്താൽ യുദ്ധം തുടങ്ങിയതിൽ പിന്നെ ഇന്ത്യക്ക് വിലക്കുറവിൽ അസംസ്കൃത എണ്ണ യഥേഷ്ടം റഷ്യയിൽ നിന്നും ലഭിക്കാൻ തുടങ്ങി. റഷ്യ വില കുറച്ചു നൽകാൻ തുടങ്ങിയതിൽ പിന്നെ മറ്റ് എണ്ണ ഉൽപ്പാദക രാജ്യങ്ങളും ഇന്ത്യക്ക് എണ്ണ വില കുറച്ചു നൽകാൻ മത്സരിച്ചു. എന്നിട്ടും (ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും) ഇന്ത്യയിൽ എണ്ണ വില എന്തുകൊണ്ട് കുറയുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയ്ക്കാവശ്യമായ ഭക്ഷ്യോത്പന്നങ്ങൾ അതാത് മാസങ്ങളിൽ ആവശ്യത്തിന് ഉൽപ്പാദിപ്പിച്ചിട്ടും വിപണിയിൽ വില കുറയാത്തത് എന്താണ്? കുത്തക കമ്പനികൾ ഇന്ത്യയിലെ പണപ്പെരുപ്പം കൂടുന്നതിന് കാരണമാകുന്നുണ്ടോ, വിശദമായി പരിശോധിക്കാം. 

ബിഗ് 5

റിലയൻസ് ഗ്രൂപ്പ്, ടാറ്റ, ആദിത്യ ബിർള, അദാനി, ഭാരതി ടെലികോം എന്നിവ ഉൾപ്പെടുന്ന "ബിഗ് 5" ഗ്രൂപ്പുകൾ ഇന്ത്യയിൽ പണപ്പെരുപ്പം ഉണ്ടാക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായിരുന്ന വിരാൽ ആചാര്യ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഈ കമ്പനികളെ വിദേശ കമ്പനികളുടെ മത്സരത്തിൽ നിന്ന് സംരക്ഷിക്കുന്നുമുണ്ട്. ലോഹങ്ങൾ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ, ചില്ലറ വ്യാപാരം, ടെലികമ്മ്യൂണിക്കേഷൻ എന്നിവ 'ബിഗ് 5' കമ്പനികൾ നിയന്ത്രിക്കുന്നതിനാൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് അസംസ്കൃത സാധനങ്ങളുടെ വിലയിടിവിൽ നിന്ന് പൂർണ്ണമായി പ്രയോജനം നേടാനാകില്ലെന്നായിരുന്നു ആചാര്യ പറഞ്ഞത്. വിതരണ ശൃംഖല പ്രശ്‌നങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ആഗോളതലത്തിൽ ചരക്ക് പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഇന്ത്യയിൽ ഉയർന്ന നിലയിൽ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓൺലൈൻ കമ്പനികൾ

Photo: William Potter/ Shutterstock
Photo: William Potter/ Shutterstock

നഗരങ്ങളിലെ സൂപ്പർ മാർക്കറ്റുകളും, ഓൺലൈൻ വിതരണ കമ്പനികളും ഭക്ഷ്യസാധനങ്ങൾ ആവശ്യത്തിലധികം ശേഖരിച്ചു വയ്ക്കുന്നതും സാധനങ്ങളുടെ ലഭ്യത വിപണിയിൽ കുറക്കുന്നുണ്ട്. ഇതുപോലെ അവശ്യ വസ്തുക്കൾ കൂടുതലായി ശേഖരിച്ചു വെക്കുന്നത് ഒരു രീതിയിൽ പൂഴ്ത്തിവെപ്പ് തന്നെയാണ് എന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നു. വിപണി വിലയേക്കാൾ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് കൊടുക്കുവാനുള്ള മത്സരത്തിനിടയിൽ ആവശ്യത്തിലധികം സംഭരിച്ചു വയ്ക്കുന്നത്;  യഥാർത്ഥത്തിൽ സാധാരണക്കാരെയാണ് ഏറ്റവും ബാധിക്കുന്നത്. കൂടുതൽ കച്ചവടം വിലക്കുറവിൽ നടത്താൻ വൻകിട സൂപ്പർ മാർക്കറ്റ് ശൃഖലകൾക്ക് സാധിക്കുമ്പോൾ പരോക്ഷമായി അവർ ലാഭമുണ്ടാക്കുന്നുണ്ട്. 

കുത്തകകൾക്ക് മാത്രം വില നിശ്ചയിക്കാനുള്ള അധികാരം വരുന്നതും, നിയമങ്ങളേതുമില്ലാതെ എത്ര വേണമെങ്കിലും സംഭരിക്കാനാകുന്നതും പല മേഖലകളിലും പരോക്ഷമായി പണപ്പെരുപ്പം ഉയരാനുള്ള ഒരു പ്രധാന കാരണമാണ്. അസംസ്കൃത എണ്ണയുടെ രാജ്യാന്തര വിലയിലെ ഇടിവിൽ പോലും രാജ്യത്തിനകത്ത് ഗ്യാസിന്റെയോ, പെട്രോളിന്റെയോ, ഡീസലിന്റെയോ വില കുറയാതതിനും കാരണവും  മറ്റൊന്നുമല്ല. 

English Summary : 'Big 5' Companies and Inflation in India

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT