ADVERTISEMENT

സ്വന്തം കുടുംബത്തിലെ ജൈവകൃഷി ഉൽപന്നങ്ങളിലാണ് മൂല്യവർധന നടത്തി മാസം പത്തു ലക്ഷം രൂപയുടെ വിൽപനയാണ് പാലക്കാട് രാമർപണ്ണൈക്കളത്തിലെ ദീസൻ ഫാം പ്രൊഡക്റ്റ്സ് ഉടമ സുധ ജ്ഞാന ശരവണൻ നേടുന്നത്.  

എന്താണു ബിസിനസ്?

പാരമ്പര്യമായി ലഭിച്ച 36 ഏക്കറിൽ കൃഷി. എല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളുടെ പേരിൽ. ഇവിടെ വൈവിധ്യമാർന്ന കാർഷികവിളകളുണ്ട്. തികച്ചും ഓർഗാനിക് ഫാമിങ്. രാസവളമോ കീടനാശിനിയോ േപരിനുപോലും ഉപയോഗിക്കില്ല. െതങ്ങിൻതോപ്പ്, പശു ഫാം, േപരയ്ക്കാ ഫാം, മില്ലറ്റ് ഫാം, നെൽവയൽ, വാഴ, പച്ചക്കറികൾ എന്നിവ ഇവിടെയുണ്ട്. കാർഷിക‌വിളകൾ അതേ രീതിയിൽ വിറ്റാൽ പിടിച്ചു നിൽക്കാനാകില്ല. അതിനാൽ, പ്രധാന ഇനങ്ങള്‍ മൂല്യവർധകമാക്കുകയാണ് ഈ വനിതാ സംരംഭക. നെയ്യ്, വെളിച്ചെണ്ണ, നല്ലെണ്ണ, േപരയ്ക്കാ പൗഡർ, മില്ലറ്റ് മിക്സുകൾ, േപരയ്ക്കാ ഇലച്ചായ, ഏഴിനം ധാന്യങ്ങൾ േചർത്ത അവൽ എന്നിവയാണ് ഈ സംരംഭക ഉണ്ടാക്കി വിൽക്കുന്നത്.

പിഎംഇജിപി പദ്ധതിയിൽ തുടക്കം

അഞ്ചുലക്ഷം രൂപ പിഎംഇജിപി വായ്പ എടുത്തത്. മെഷിനറി വാങ്ങാൻ മാത്രമാണു വായ്പ. അസംസ്കൃത വസ്തുക്കൾ സ്വന്തം കുടുംബത്തിന്റെ ഫാമിൽനിന്നു ലഭിക്കുന്നതിനാൽ പ്രത്യേകമായ പ്രവർത്തന മൂലധനം ആവശ്യപ്പെട്ടില്ല. നെയ്യ് പ്രോസസ് ചെയ്യുന്ന മെഷിനറികൾക്ക് ഏഴു ലക്ഷം രൂപ സ്വന്തം നിലയിൽ കണ്ടെത്തുകയായിരുന്നു.

 പ്രത്യേകതകൾ

∙ ഓർഗാനിക് ഫാമിലെ ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നങ്ങൾ

∙ നെയ്യ്, വെളിച്ചെണ്ണ എന്നിവയ്ക്ക് പ്രത്യേക പ്രോസസിങ് പ്ലാന്റ് 

∙ ഫാം വിസിറ്റ് ചെയ്യാനും ജൈവ ഉൽപന്നങ്ങളെന്ന് ഉറപ്പുവരുത്താനും സൗകര്യം. ധാരാളം േപർ ഇങ്ങനെ ഫാം സന്ദർശിക്കുന്നുണ്ട്.

∙ കാർഷിക സർവകലാശാല, ബിടെക്, പോളി‌ടെക്നിക്, മറ്റു വിദ്യാർഥികൾ എന്നിവർക്കായി ക്ലാസുകൾ 

∙ പറമ്പിലെ േപരയ്ക്കയിൽനിന്നു േപരയ്ക്കാ പൗഡറും, പേരയ്ക്കാ ഇല പൊടിച്ചു േചർത്ത ചായയും ഉൽപാദിപ്പിക്കുന്നു.

∙ അരിയും മറ്റ് ഏഴിനം ധാന്യങ്ങളും ചേർത്തുള്ള അവൽ, പൗഡർ മിക്സുകൾ എന്നിവയും ഈ പ്ലാന്റിൽ നിർമിക്കുന്നു.

∙ സുധ മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണനവും മാത്രം നിയന്ത്രിക്കുന്നു.

sudha-april1

വിൽപന ഓൺലൈൻ വഴി

വിൽപന ഓൺലൈൻ വഴിയാണ്. പ്രത്യേകമായ െവബ്ൈസറ്റ് ഉണ്ടാക്കിയിട്ടില്ല. വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവ വഴി ഓർഡർ പിടിക്കും. തമിഴ്നാട് കേന്ദ്രീകരിച്ചാണ് പ്രധാനമായും വിൽപന നടക്കുന്നത്. േകരളത്തിലും കച്ചവടം ഉണ്ട്. മുൻകൂട്ടി ഓർഡർ പിടിച്ചാണ് വിൽപന. ക്രെഡിറ്റ് നൽകുന്നില്ല. അഡ്വാൻസ് പേയ്മെന്റ് വാങ്ങിയാണ് ഉൽപന്നങ്ങൾ അയച്ചു നൽകുന്നത്. കുറിയർ വഴി അയയ്ക്കും. ഓർഗാനിക് രംഗത്തു വിശ്വസിക്കാവുന്ന സ്ഥാപനങ്ങൾ കുറവാണ്. അതുകൊണ്ടുതന്നെ മത്സരം കുറവ്. സൂപ്പർമാർക്കറ്റ് പോലുള്ള സ്ഥാപനങ്ങളിൽ ഉൽപന്നങ്ങൾ നൽകുന്നില്ല. വില അൽപം കൂടുതലായിരിക്കും എന്നതാണു കാരണം. 280 രൂപയ്ക്കാണ് െവളിച്ചെണ്ണ കിലോഗ്രാമിനു നൽകുന്നത്. ഒരു കിലോഗ്രാം ശുദ്ധമായ പശുവിൻ നെയ് വില 850 രൂപയാണ്. പ്രീമിയം കസ്റ്റമേഴ്സാണ് ഇവ ഉപയോഗിക്കുന്നത്. സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട് എന്നതാണു നേട്ടം. എത്ര ഉണ്ടാക്കിയാലും വിൽക്കാവുന്ന സ്ഥിതിയുണ്ട്. ‘നല്ല ഉൽപന്നങ്ങൾക്കു വില പ്രശ്നമല്ല’ സുധ പറയുന്നു.

വന്നു കണ്ട് പരിചയപ്പെടാം

ഓർഗാനിക് ഫാമിന്റെ പ്രവർത്തനരീതികളും അതിൽനിന്നുള്ള മൂല്യവർധക ഉൽപന്നങ്ങളുടെ നിർമാണരീതിയും നേരിട്ടു കണ്ട് വിലയിരുത്താനുള്ള സൗകര്യവും ഇവിടെ ഉണ്ട്. ഒട്ടേറെ വിദ്യാർഥികൾ നിരന്തരം ഫാം സന്ദർശിക്കാറുണ്ട്. സ്ഥാപനത്തിൽ ഇപ്പോൾ 4 ജോലിക്കാർ മാത്രമാണുള്ളത്.

പത്തുലക്ഷം രൂപയുടെ കച്ചവടമാണ് പ്രതിമാസം നടക്കുന്നത്. മികച്ച ലാഭവിഹിതവും ലഭിക്കുന്നു എന്നാണ് സുധ പറയുന്നത്. ഇത്തരം ഉൽപന്നങ്ങൾക്കു വലിയ സ്വീകാര്യതയും സാധ്യതയുമുണ്ട്.

ഗ്രൗണ്ട് നട്ട് ഓയിൽ പ്ലാന്റ് സ്ഥാപിക്കുക എന്ന പുതിയ പദ്ധതിക്കായി പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഭർത്താവ് ജ്ഞാന ശരവണനാണ് എല്ലാ കാര്യത്തിലും താങ്ങും തണലുമായി നിൽക്കുന്നത്. വിപണനത്തിന്റെ കാര്യങ്ങൾ നോക്കുന്നത് അദ്ദേഹമാണ്. വലിയ ശുഭ‌പ്രതീക്ഷയിലാണ് ഈ വനിതാ സംരംഭക.

പുതുസംരംഭകരോട്

ജൈവ ഉൽപന്നങ്ങൾക്ക് എക്കാലത്തും വലിയ ഡിമാൻഡ് ഉണ്ട്. പൊതുജനത്തിന്റെ വിശ്വാസ്യത നേടാൻ കഴിഞ്ഞാൽ അവർ എന്തു വില നൽകിയും വാങ്ങാൻ തയാറാകും. ഈ മേഖലയിലുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ മികച്ച നേട്ടമുണ്ടാക്കാം. ൈജവ ഉൽപന്നങ്ങളുടെ വിൽപന ഷോപ്പുകളും പുതുസംരംഭകർക്കു തുടങ്ങാം. കാർഷികോൽപന്നങ്ങൾ മാത്രമല്ല, അതിലെ മൂല്യവർധിത ഉൽപന്നങ്ങളും ഇത്തരം ഷോപ്പിലൂടെ വിൽക്കാനാകും. 30% എങ്കിലും അറ്റാദായം പ്രതീക്ഷിക്കാം.

English Summary : Organic Farming and its Value Added Products has Demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT