യൂറോപ്പിൽ വാഹനമോടുന്നത് ഇന്ത്യയിൽ നിന്നുള്ള എണ്ണ ഉപയോഗിച്ച്
Mail This Article
റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതി ഉയർന്നിരുന്നു. റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു അത് ശുദ്ധീകരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രീതിക്കാണ് ഇപ്പോൾ ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി അറേബ്യയെ പോലും പിന്തള്ളി ഏറ്റവും കൂടുതൽ ശുദ്ധീകരിച്ച എണ്ണ യൂറോപ്പിലേക്ക് എത്തിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. യൂറോപ്പിലേക്ക് ഡീസലും, ജെറ്റ് ഇന്ധനവും പോലും ഇന്ത്യ കയറ്റി അയക്കുന്നുണ്ട്. ഈ ഒരു തീരുമാനം റഷ്യക്ക് പരോക്ഷമായി ഗുണം ചെയ്യുന്നുണ്ട്. കാരണം റഷ്യൻ എണ്ണ യൂറോപ്പിലേക്ക് നേരിട്ട് എത്തുന്നതിനു പകരം വഴിമാറി ഇന്ത്യയിലൂടെ യൂറോപ്പിലേക്ക് എത്തുന്നത് ഇന്ത്യൻ, റഷ്യൻ സമ്പദ്വ്യവസ്ഥകൾക്ക് ഒരുപോലെ ഗുണകരമാണ്. ഇന്ത്യൻ റിഫൈനറികൾക്കും ഈ ഒരു കയറ്റുമതി രീതിയിലൂടെ ലാഭം വർധിപ്പിക്കാൻ സാധിക്കുന്നുണ്ട്.
English Summary : India Is Exporting Oil to Europe