കൃത്രിമ ബുദ്ധിക്ക് യൂറോപ്പ് മണികെട്ടുമോ?
Mail This Article
കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള സേവനങ്ങൾ മനുഷ്യർ ചെയ്യുന്ന 85 ശതമാനം ജോലികളും കൈയടക്കുമെന്ന പ്രവചനങ്ങൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും വരുമ്പോൾ, കൃത്രിമ ബുദ്ധിയെ തടയാനുള്ള .നിയമ നിര്‍മാണത്തിലേക്ക് അടുക്കുകയാണ് യൂറോപ്പ്. എത്രത്തോളം സ്വാതന്ത്ര്യം കൃത്രിമ ബുദ്ധിക്ക് കൊടുക്കാം, ഏതെല്ലാം മേഖലകളിൽ ഇടപ്പെടുത്താം, എങ്ങനെയെല്ലാം ഉപയോഗിക്കാം തുടങ്ങിയവക്കെല്ലാം നിയമ നിർമാണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.
യൂറോപ്പിന്റെ ഈ നിയമം ആഗോള തലത്തിൽ തന്നെ അംഗീകരിക്കപ്പെടാനുള്ള സാധ്യതയും വിദഗ്ധർ പങ്കുവെക്കുന്നുന്നുണ്ട്. മനുഷ്യരുടെ സൗകര്യങ്ങൾക്കായി സൃഷ്ടിക്കുന്ന റോബോട്ടുകൾ മുതൽ വൻ സാങ്കേതികവിദ്യ പദ്ധതികളിൽ വരെ ഈ പ്രോട്ടോകോളുകൾ നടപ്പിൽ വരുത്തും. കൃത്രിമ ബുദ്ധിയുടെ പ്രത്യാഘതങ്ങളെ കുറിച്ചുള്ള ഭയം മൂലമാണ് നിയമ നിർമാണം നടത്തുന്നത് എന്നാണ് സൂചന.
ചാറ്റ് ജി പി ടി വന്നതിൽ പിന്നെ പല കമ്പനികളും ജോലിക്കാരെ പകുതിയിലധികം വെട്ടി കുറിച്ചിരിക്കുകയാണ്. വ്യക്തികളുടെയും, സംഘടനകളുടെയും അവകാശങ്ങൾക്കും, സുരക്ഷയ്ക്കും ഭീഷണി ഉണ്ടാക്കാതെ ജീവിതം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ആയിരിക്കും പ്രധാനമായും 'കൃത്രിമ ബുദ്ധി നിയമത്തിൽ' ഉണ്ടാകുക.
English Summary : Europe May Control AI with Law