ADVERTISEMENT

ഇന്ത്യയുടേയും, കാനഡയുടേയും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള വഴിതുറക്കുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്ര  വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും, കാനഡയുടെ സാമ്പത്തിക വികസന മന്ത്രിയുമാണ് ആറാമത് ഇന്ത്യ കാനഡ വ്യാപാര നിക്ഷേപ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ, നിക്ഷേപ പ്രോത്സാഹനം, ഹരിത പദ്ധതികൾ, പ്രധാന ധാതുക്കൾ എന്നീ മേഖലകളിലെല്ലാം ചർച്ച നടത്തും. സേവന മേഖലയിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും, നിക്ഷേപങ്ങൾ ഉദാരമാക്കുന്നതിനുള്ള മാനദണ്ഡങ്ങളും ചർച്ചകളുടെ അജണ്ടയിൽപ്പെടും. ഒരു സ്വതന്ത്ര വ്യാപാര കരാർ നടപ്പിലായാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂടുകയും ഇന്ത്യക്കാവശ്യമായ ഇറക്കുമതി സാധനങ്ങൾ പ്രശ്നങ്ങൾ കൂടാതെ ലഭിക്കുകയും ചെയ്യും.

English Summary : India Canada Free Trade Agreement Will Come Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com