ADVERTISEMENT

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന, വിപണനമേള മെയ് 22 വരെ കോട്ടയം നാഗമ്പടം മൈതാനത്ത്. പാവപ്പെട്ടവരുടെയും നിരാലംബരുടെയും ക്ഷേമത്തിന് പ്രാധാന്യം നൽകി നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 

മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും 200 സ്റ്റാളുകൾ ആണുള്ളത്. കേരളം ഒന്നാമത്, ടൂറിസം, കിഫ്ബി പവലിയനുകൾ, ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, കാർഷിക പ്രദർശന വിപണമേള സാംസ്കാരിക കലാപരിപാടികൾ രാജ്യത്തെ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുക്കുന്ന മെഗാ ഭക്ഷ്യമേള, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ ബിസിനസ് ടു ബിസിനസ് മീറ്റുകൾ, കായിക വിനോദ പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

entekottayam2

പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനാണ് നിർവഹിച്ചത്.  രാവിലെ 10.30 മുതല്‍ രാത്രി എട്ട് മണിവരെയാണ് പ്രദര്‍ശനം. വിവിധ വകുപ്പുകളുടെ ബോധവല്‍ക്കരണ സെമിനാറുകള്‍ മേളയുടെ ഭാഗമായി എല്ലാ ദിവസവും നടക്കും. കൂടാതെ കേരളത്തിലെ പ്രമുഖരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യയും ദിവസവും അരങ്ങേറും.

English Summary : Ente Keralam Expo in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com