ADVERTISEMENT

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന, വിപണന മേള ശ്രദ്ധ നേടുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് മേയ് 24 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. 

കേരളത്തിന്റെ വികസനത്തിന് കൂട്ടായ ശ്രമം അനിവാര്യമാണെന്നായിരുന്നു പ്രദര്‍ശന വിപണന മേളം ഉദ്ഘാടനം ചെയ്യവേ ധകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. വലിയ മാറ്റങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നും ഏഴ് വര്‍ഷത്തില്‍ അത് പ്രകടമായെന്നും അദ്ദേഹം. വികസനത്തോടൊപ്പം ജനങ്ങളോടുള്ള കരുതലും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി വ്യക്തമാക്കുകയുണ്ടായി. ലൈഫ് ഭവന പദ്ധതിയില്‍ 16000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. 

ente-kollam

സംസ്ഥാനത്തിന്റെ ഈ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് പ്രദര്‍ശന വിപണന മേള നടക്കുന്നത്. ശീതീകരിച്ച 220 സ്റ്റാളുകള്‍, കലാസാസംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, കിഫ്ബി വികസന പ്രദര്‍ശനം, കേരളം ഒന്നാമത് പ്രദര്‍ശനം, ബിറ്റുബി മീറ്റ്, ടൂറിസം പവലിയന്‍, അമ്യൂസ്‌മെന്റ് ഏരിയ, ഡോഗ്‌ഷോ, 360 ഡിഗ്രി സെല്‍ഫി ബൂത്ത്, കാര്‍ഷിക, പ്രദര്‍ശന വിപണന മേള, ക്വിസ് മല്‍സരങ്ങള്‍, ആക്റ്റിവിറ്റി കോര്‍ണര്‍ തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. 

ആധാര്‍ സേവനങ്ങള്‍, ആരോഗ്യ പരിശോധന, പാരന്റിങ്-ന്യൂട്രിഷന്‍ കൗണ്‍സിലിങ്, എംപ്ലോയ്‌മെന്റ് റെജിസ്‌ട്രേഷന്‍, ജോബ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങളും മേളയില്‍ ലഭ്യമാണ്. 

മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് മേയ് 24ന് നടക്കുന്ന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

English Summary : Ente KeralaM Expo in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com