ADVERTISEMENT

ഓട്ടോമോട്ടീവ് സോഫ്‌റ്റ്‌വെയർ ആൻഡ് റിസർച്ച് കമ്പനിയായ ആക്സിയ ടെക്‌നോളജീസ് കൊച്ചിയിലേക്ക് പ്രവ‍ർത്തനം വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് കൊച്ചിയിൽ ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ 2 ലാണ് പുതിയ ഓഫീസ് തുറക്കുന്നത്. കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ 150 പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ  ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

രണ്ട് പദ്ധതികളിലാണ് കൊച്ചി സെന്റ‍ർ തുടക്കത്തിൽ പ്രവർത്തിക്കുന്നത്. ഇതിനായി സോഫ്റ്റ്‌വെയർ എഞ്ചിനീയർ, പ്രൊഡക്റ്റ് മാനേജർ, സിസ്റ്റം ആർക്കിടെക്റ്റസ്, സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റ്സ് തുടങ്ങി നിരവധി തസ്തികകളിലേക്ക് ജീവനക്കാരെ ഉൾപ്പെടുത്താൻ കമ്പനിയൊരുങ്ങുകയാണ്. ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള വാഹന വമ്പന്മാർക്ക് സോഫ്റ്റ്‌വെയർ ഡിഫൈൻഡ് കാർ സാങ്കേതികവിദ്യയ്‌ക്കായുള്ള സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്ന കമ്പനിയാണിത്. അടുത്തിടെ അവർ ജർമ്മൻ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ സർവീസ് സ്റ്റാർട്ടപ്പായ ആർട്ടിക്‌ടെർൺ സൊല്യൂഷൻസ് ജിഎംബിഎച്ച് ഏറ്റെടുത്തിരുന്നു.

English Summary : Acsia Extended Operations to Kochi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com