ADVERTISEMENT

രാജ്യത്തെ ടോപ് 50 കമ്പനികളുടെ ആകെ ബ്രാന്‍ഡ് മൂല്യം (Brand Value) ആദ്യമായി 100 ബില്യണ്‍ ഡോളര്‍ (8.31 ലക്ഷം കോടി) കടന്നു. ആഗോള ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്റര്‍ബ്രാന്‍ഡ് ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തിറക്കിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കമ്പനികളുടെ ബ്രാന്‍ഡ് മൂല്യത്തിലുണ്ടായത് 167 ശതമാനം വളര്‍ച്ചയാണ്. വിശ്വാസ്യത, വ്യത്യസ്തത, സഹാനുഭൂതി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ബ്രാന്‍ഡ് മൂല്യം നിശ്ചയിക്കുന്നത്.

 

Brand-Value-Table

ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ കമ്പനി ടിസിഎസ് ആണ്. ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം 1,09,576 കോടി രൂപയാണ്. മൂല്യം ലക്ഷം കോടി കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയും ടിസിഎസ് ആണ്. രണ്ടാംസ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 65,320.8 കോടി രൂപയാണ്. ആകെ ബ്രാന്‍ഡ് മൂല്യത്തിന്റെ 46 ശതമാനവും ആദ്യ 10 കമ്പനികളുടെ സംഭാവനയാണ്. 

 

English Summary: TCS, Reliance Industries and Infosys have topped Interbrand's Best Indian Brands 2023 Rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com