ADVERTISEMENT

ഹണിമൂൺ പ്ലാൻ ചെയ്ത് ഒരു ടാക്സി എടുത്ത് യാത്രയ്ക്കിറങ്ങിയതാണ് അനൂപും വിനീതയും. എന്നാൽ എന്തിലും ഏതിലും കയറി ഇടപെടുകയും നിർത്താതെ സംസാരിക്കുകയും ചെയ്യുന്ന കാറിന്റെ ഡ്രൈവർ ആ യാത്ര കുളമാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ. ആകെ മനസ് മടുത്താണ് ആ ദമ്പതികൾ യാത്ര കഴിഞ്ഞ് മടങ്ങിയത്. ഇത്തരം അനുഭവം ജീവിതത്തിൽ നിങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ടാകില്ലേ?

സ്വകാര്യത തെല്ലും ചോരാതെ

ഇവിടെയാണ് ഡ്രൈവർലെസ് റെന്റ് എ കാറുകളുടെ പ്രസക്തി. ഏറ്റവും മികച്ച കാറുകളിൽ തികച്ചും സ്വകാര്യമായി യാത്രചെയ്യാനുള്ള അവസരമാണ് ഇതിലൂടെ യാത്രക്കാർക്ക് ലഭിക്കുന്നത്. എന്നാൽ ഡ്രൈവറില്ലാതെ ഒരു കാറ് വാടകയ്ക്ക് കിട്ടുകയെന്നത് അടുത്ത കാലം വരെ പ്രായോഗികമല്ലായിരുന്നു. ഇപ്പോൾ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ ആഹ്ലാദപൂർണവും അനായാസവുമായ യാത്ര ഒരുക്കുകയാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡസ് ഗോ റെന്റ് എ കാർ.

സ്വന്തമായൊരു കാർ വാങ്ങുകയെന്നത് കൂടുതൽ ചെലവേറിയ ഇക്കാലത്ത് ആവശ്യം വേണ്ടപ്പോൾ വാടകയ്ക്കെടുത്ത് സ്വന്തമെന്ന പോലെ അടിച്ചുപൊളിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കുന്നുവെന്നതാണ് പ്രത്യേകത. ഡ്രൈവറില്ലാ വാടകക്കാറുകളെ പുതുതലമുറക്കാർ രണ്ട് കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് ഇൻഡസ് ഗോ ഡയറക്ടർ അഫ്ദൽ എ ഡബ്ള്യൂ പറഞ്ഞു.

afdel-car

പൂർണമായും ഓൺലൈന്‍

സർക്കാരിന്റെ അംഗീകാരങ്ങൾ നേടി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഓടുന്ന ഈ ഡ്രൈവറില്ലാ കാറുകളുടെ നമ്പർ പ്ലേറ്റ് കറുത്ത നിറത്തിലുള്ളതായിരിക്കും. ഇൻഡസ് ഗോയുടെ 500 ഓളം കാറുകളാണ് ഇപ്പോൾ കേരളത്തിലോടുന്നത്. മൂന്നു വർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ ആ കാറ് മാറ്റുമെന്ന് അഫ്ദൽ അറിയിച്ചു. ബൈക്കിൽ യാത്ര ചെയ്യുന്ന ഫാമിലി ഫ്രണ്ട്സ് സർക്കിൾ, കേരളത്തിലേയ്ക്ക് വരുന്ന ബിസിനസ് യാത്രികർ, ടൂറിസ്റ്റുകൾ എന്നിവരെക്കെയാണ് ഇടപാടുകാർ.

പൂർണമായും ഓൺലൈനായാണ് ഇൻഡസ് ഗോ പ്രവര്‍ത്തിക്കുന്നത്. ഇൻഡസ് ഗോ ആപ്പ് ഡൗൺലോഡ് ചെയ്ത് യാത്ര ബുക്കുചെയ്യുന്നതുൾപ്പടെ എല്ലാകാര്യങ്ങളും ചെയ്യാനാകും. വേണമെങ്കിൽ യാത്ര നീട്ടാനുള്ള സൗകര്യവും ഇതിൽ ലഭ്യമാണ്. വാഹനം ഒരു പോയിന്റിൽ നിന്ന് എടുത്ത് യാത്രക്കാരന് സൗകര്യമുള്ള ഏതെങ്കിലും പോയിന്റിൽ തിരിച്ചേൽപ്പിക്കാം. യാത്രയിലുടനീളം റോ‍ഡ് സൈഡ് അസിസ്റ്റൻസ് ലഭിക്കും. ആവശ്യമെങ്കിൽ വണ്ടി റീപ്ലേസ് ചെയ്യാറുമുണ്ട്. അഫ്ദൽ വിശദീകരിച്ചു. 

100 കോടി രൂപയുടെ ഫണ്ടിങ്

2018ൽ ആണ് ഇൻഡസ് ഗോ ആരംഭിച്ചത്. കോവിഡിന്റെ നാളുകളിൽ കഷ്ടപ്പെടേണ്ടി വന്നെങ്കിലും പിന്നീട് മുന്നേറ്റം കുറിച്ചു. വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാതൃകമ്പനിയായ ഇൻഡസ് മോട്ടോഴ്സിൽ നിന്ന് 100 കോടി രൂപയുടെ ഫണ്ടിങ് ലഭിച്ചു. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കമ്പനി അടുത്ത ഘട്ടത്തിൽ ബംഗളൂരു, മുംബൈ, പൂനെ. കോയമ്പത്തൂർ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കും. അടുത്തു തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ശേഖരവും കമ്പനി ഇതിനായി ലഭ്യമാക്കും. അഫ്ദലിനൊപ്പം കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സുനിൽ മട്ടല്ല എന്ന ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും ചേർന്നാണ്. 

English Summary : Indus Go Driverless Rent a Car Expanding Its Presence to National Level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT