ADVERTISEMENT

മൈക്രോസോഫ്റ്റിന്റെ ട്രെൻഡ് ഇൻഡക്‌സ് 2023 റിപ്പോർട്ട് പ്രകാരം 74 ശതമാനം ഇന്ത്യൻ തൊഴിലാളികളും AI യെ തങ്ങളുടെ  ജോലിയിൽ ഇടപ്പെടുത്താൻ ഇഷ്ടപ്പെടുന്നില്ല. ചാറ്റ്‌ജിപിടി, ഗൂഗിൾ ബാർഡ്, മൈക്രോസോഫ്റ്റ് ബിങ് ചാറ്റ് തുടങ്ങിയവയുടെ വരവോടെ ജോലി സ്ഥിരതയെ കുറിച്ച്  ഇന്ത്യക്കാർ ആശങ്കാകുലരാണ് എന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. 70 ശതമാനത്തിലധികം ഇന്ത്യക്കാരും തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയപ്പെടുമ്പോൾ, ഭൂരിഭാഗം തൊഴിലാളികളും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് AI ഉപയോഗിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

83 ശതമാനം ജോലിക്കാർ അവരുടെ ജോലിഭാരം കുറയ്ക്കുന്നതിന് AI യ്ക്ക് കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കുന്നുണ്ട്.2023 ലെ വർക്ക് ട്രെൻഡ് ഇൻഡക്‌സ് ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിലെ വ്യവസായ മേഖലകളിലായി 31,000 ആളുകളെ സർവേ നടത്തി. മൈക്രോസോഫ്റ്റ് ഇന്ത്യൻ തൊഴിലാളികളുടെ തൊഴിൽ നഷ്ട ആശങ്കകൾ ഉയർത്തിക്കാട്ടുമ്പോൾ, റിപ്പോർട്ട് കൂടുതലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഴിവുകളെ പ്രശംസിക്കുന്നു.  

78 ശതമാനം ജോലിക്കാരും പറയുന്നത് അവർക്ക് തങ്ങളുടെ ജോലി ചെയ്യാനുള്ള ശരിയായ കഴിവുകൾ നിലവിൽ ഇല്ലെന്നാണ്.എന്നാൽ സർവേയിൽ പങ്കെടുത്ത എല്ലാ ഇന്ത്യൻ ക്രിയേറ്റീവ് വർക്കർമാരും AI യുമായി വളരെ പരിചിതരാണ്. ആളുകളെ പിരിച്ചു വിടുന്നതിനു പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവരുടെ പ്രവർത്തനക്ഷമത കൂട്ടുമെന്നും വിശ്വസിക്കുന്നവരുണ്ട്. ഉൽപാദനക്ഷമതയെ തടസ്സപ്പെടുത്തുന്ന പ്രധാന കാരണം  കാര്യക്ഷമതയില്ലാത്ത മീറ്റിങുകളാണ് എന്നും സർവേയിൽ പറയുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com