ADVERTISEMENT

ഇലക്ട്രിക് വാഹന രംഗത്ത് രാജ്യവ്യാപകമായി 1000 സൂപ്പർ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനി. കൊച്ചിയിലെ ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് ആണ് നടപ്പ് സാമ്പത്തിക വർഷം ഇത്രയും ചാർജിങ് സ്റ്റേഷൻ ലക്ഷ്യമിടുന്നത്. ബാറ്ററിയുടെ റേഞ്ച് കുറവ് മൂലം ദൂര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നതായിരുന്നു നേരത്തെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചിരുന്ന ഒരു കാര്യം. ചാർജിങ് സ്റ്റേഷനുകളുടെ അഭാവം ഇന്നും പ്രശ്നം തന്നെയാണ്. ഇ ഗോ ഇ.സിയ്ക്ക് കേരളത്തിൽ 70 ചാർജിങ് സ്റ്റേഷനുകളും മറ്റിടങ്ങളിൽ 33 ചാർജിങ് സ്റ്റേഷനുകളുമുണ്ട്. 

സാധാരണ അഞ്ചും ആറും മണിക്കൂറുകളെടുത്തുള്ള ചാർജിങ് വളരെ വേഗത്തിലാക്കാൻ കഴിയും എന്നതാണ് സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ പ്രത്യേകത. പുതിയ പദ്ധതിയിലൂടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ടയർ-2, ടയർ-3 നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും ഇത്തരം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.ജി രാംനാഥ് പറഞ്ഞു.  ഇതോടെ ദീർഘദൂര യാത്രകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനാകും. രാജ്യം മുഴുവൻ ഇ.വി കണക്ടിവിറ്റി യഥാർത്ഥ്യമാകുന്നതോടെ യാത്രാ ചിലവ് ഗണ്യമായി കുറയുമെന്നതും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ കഴിയുമെന്നതും നേട്ടമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

English Summary : Go E C AutoTech wiil Start 1000 Superfast EV Charging Stations This Year

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com