ADVERTISEMENT

ജീവിത വിജയമുണ്ടാകാൻ കോളേജ് വിദ്യാഭ്യാസം വേണമെന്നാണല്ലോ പൊതുവായ ധാരണ. എന്നാൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ  കോടീശ്വരനായ ഓസ്റ്റിൻ റസ്സലിന്റെ അഭിപ്രായം അത് അത്യാവശ്യമായ കാര്യമല്ല എന്നാണ്. 2012-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനം ഉപേക്ഷിച്ച് ലുമിനാർ ടെക്‌നോളജീസ് എന്ന സ്ഥാപനം തുടങ്ങിയ റസ്സൽ വിശ്വസിക്കുന്നത് കോളേജ് എല്ലാവർക്കും വേണ്ടിയുള്ളതല്ല എന്നാണ്.

സെൽഫ് ഡ്രൈവിങ് കാറുകൾക്കായി ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹത്തിന്റെ ടെക് സ്റ്റാർട്ടപ്പായ ലുമിനാർ ടെക്‌നോളജീസിന്റെ മൂല്യം നിലവിൽ 2.6 ബില്യൺ ഡോളറാണ്. പരമ്പരാഗതമായി ചിന്തിക്കുന്നവർ മാത്രമാണ് ഇപ്പോഴും കോളേജ് വിദ്യാഭ്യാസത്തിനു അമിത പ്രാധാന്യം നൽകുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.  

ബിരുദം വിജയത്തിന് അനിവാര്യമോ?

ഒരു കോളേജ് ബിരുദം വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇപ്പോഴും പലരും അന്ധമായി വിശ്വസിക്കുന്നുണ്ട്.  അടുത്തിടെ വാൾസ്ട്രീറ്റ് ജേർണൽ നടത്തിയ ഒരു വോട്ടെടുപ്പിൽ 56% അമേരിക്കക്കാരും നാല് വർഷത്തെ ബിരുദം അത്ര വിലമതിക്കേണ്ട കാര്യമല്ല എന്ന അഭിപ്രായക്കാരാണ്.

ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള സംശയങ്ങൾ വർഷങ്ങളായി പലരും പങ്കുവെക്കുന്നുണ്ട് .എന്നാൽ  മികച്ച ശമ്പളവും ഉയർന്ന  തൊഴിലവസരങ്ങളും കോളേജ് ബിരുദം വഴി മാത്രം ലഭിക്കുകയുള്ളൂ എന്ന വിദഗ്ധരുടെ തിയറികളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇപ്പോൾ ബിസിനസുകളും സ്റ്റാർട്ടപ്പുകളും വളരുന്നത്.  സ്വപ്രയത്നത്താൽ കോടീശ്വരനായ  റസ്സലിന്റെ അഭിപ്രായത്തിൽ "വിവരങ്ങളെല്ലാം ഇപ്പോൾ ഓൺലൈനിൽ  വിരൽത്തുമ്പിൽ" ലഭ്യമാണ്. 50 വർഷം മുമ്പ് ഇതായിരുന്നില്ല അവസ്ഥ. അന്ന് കോളേജുകൾ അത്യാവശ്യമായിരുന്നു. എന്നാൽ ഇന്ന് സ്വയം വിദ്യാഭ്യാസത്തിനു മുൻകൈയ്യെടുക്കുന്നവർക്ക് എന്തും പഠിച്ചെടുക്കാം, എവിടെയും എത്താം ."റസ്സൽ തന്റെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി  സ്റ്റാൻഫോർഡിന്റെയും എംഐടിയുടെയും ഓൺലൈൻ റിസോഴ്സുകൾ നന്നായി ഉപയോഗിച്ചിരുന്നു. "വഴിയിൽ നിങ്ങളുടെ കൈ പിടിക്കാൻ ആരുമില്ല... നിങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ കാര്യങ്ങൾക്കും നിങ്ങൾ നേരിട്ട് ഉത്തരവാദിയാണ്" എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോളേജ് വിട്ടത് തന്റെ ജീവിത വിജയത്തിന് നന്നായി സഹായിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

സ്റ്റീവ് ജോബ്‌സ്, ബിൽ ഗേറ്റ്‌സ് എന്നിവരുൾപ്പെടെ കോളേജ് ഡ്രോപ്പ് ഔട്ട് ആയ കോടീശ്വരന്മാരുടെ നിരയിലേക്കാണ്  റസ്സലും ചേരുന്നത്.

English Summary: Success Story of a Collage Drop out, Austin Russel

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT