ADVERTISEMENT

രാജ്യാന്തര വിപണികൾ കിതച്ചു നിന്ന ഇന്നും ഇന്ത്യൻ വിപണി വീണ്ടും കരുത്ത് കാട്ടി മുന്നേറി. ഇന്നലെ വന്ന ഫെഡ് മിനുട്സ് നിരക്ക് വർദ്ധന ഭയം വീണ്ടും ഉയർത്തിയപ്പോൾ രാജ്യാന്തര വിപണികൾ ഒന്നടങ്കം വീണെങ്കിലും ഇന്ത്യൻ മുൻനിര സൂചികകൾ ഇന്നും പുതിയ റെക്കോർഡുകൾ കുറിച്ചു. മറ്റ് ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളെല്ലാം ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടത്തിൽ വ്യാപാരം തുടരുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജാപ്പനീസ് വിപണി 1.7% വീണപ്പോൾ ഹോങ്കോങ് വിപണി ഇന്ന് 3%ൽ കൂടുതൽ വീണു.  

റിലയൻസിന്റെ 2% കുതിപ്പിനൊപ്പം ഓട്ടോ, റിയൽറ്റി, എനർജി  സെക്ടറുകളും, ബാങ്കിങ്, ഫാർമ, മെറ്റൽ സെക്ടറുകളും ഇന്ന് മുന്നേറ്റം നേടിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്ന് 1% മുന്നേറ്റം കുറിച്ചു. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് 19400 പോയിന്റിൽ താഴെ ഒരു പതിഞ്ഞ തുടക്കം നേടിയ ശേഷം ക്രമാനുഗതമായി മുന്നേറി 19512 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച നിഫ്റ്റി 19497 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. നാളെ 19600 പോയിന്റിൽ റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്ന നിഫ്റ്റി 19420 പോയിന്റിലും,19360 പോയിന്റിലും പിന്തുണകൾ പ്രതീക്ഷിക്കുന്നു. 

എച്ച്ഡിഎഫ്സി ലിമിറ്റഡ് 

എച്ച്ഡിഎഫ്സി ബാങ്കിൽ തത്വത്തിൽ ലയിച്ചു കഴിഞ്ഞ എച്ച്ഡിഎഫ്സി ലിമിറ്റഡ് ജൂലൈ 13 മുതൽ വിപണിയിലുണ്ടാകില്ല. എച്ച്ഡിഎഫ്സി ലിമിറ്റഡിന് പകരം നിഫ്റ്റിയിൽ എൽടിഐമൈൻഡ് ട്രീയും,  സെൻസെക്സിൽ ജെഎസ്ഡബ്ലിയു സ്റ്റീലും ഇടംപിടിക്കും. 

നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികയിൽ എൽഐസി ഹൗസിങ് ഫിനാൻസ് ഇടപിടിക്കുമ്പോൾ, ബിഎസ്ഇ100 സൂചികയിൽ സൊമാറ്റോയും, ബിഎസ്ഇ500ൽ ജെബിഎം ഓട്ടോയും ഇടംപിടിക്കും.

റിലയൻസ് 

റിലയൻസ് ജിയോ നോക്കിയയിൽ നിന്നും 14000 കോടി രൂപയുടെ 5ജി നെറ്റ്വർക്ക് ഉപകരണങ്ങൾ വാങ്ങാൻ കരാറിലൊപ്പിട്ടത് റിലയൻസിന് അനുകൂലമായി. റിസൾട്ടിന് മുന്നോടിയായി റിലയൻസ് ഇനിയും മുന്നേറിയേക്കാമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനാൽ അടുത്ത തിരുത്തലും റിലയൻസിൽ അവസരമാണ്. 

ഫെഡ് മിനുട്സ് 

അടുത്ത ആഴ്ചയിൽ ലോക രാജ്യങ്ങളുടെ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ ഇന്നലെ വന്ന ഫെഡ് മിനുട്സ് പ്രകാരം ഫെഡ് റിസർവിന്റെ മിക്ക അംഗങ്ങളും നിരക്ക് വർദ്ധനവിനെ അനുകൂലിക്കുന്നത് ലോക വിപണിയുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഫെഡ് റിസർവിന്റെ നിരക്കുയർത്തൽ ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന വിപണിഭയത്തിന് ആക്കം കൂട്ടുന്നത് ഇനി വരുന്ന സാമ്പത്തിക വിവരക്കണക്കുകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.  

അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ ഇന്ന് ആരംഭിക്കുന്ന ചൈനീസ് സന്ദർശനവും, സെമികണ്ടക്ടറിൽ കൂടുതലായി ഉപയോഗിക്കുന്ന ഗാലിയത്തിന്റെയും, ജെർമേനിയത്തിന്റെയും കയറ്റുമതി ചൈന നിർത്തലാക്കുമെന്ന ഭീഷണിയും വിപണിയെ സ്വാധീനിച്ചേക്കാം.

ക്രൂഡ് ഓയിൽ 

ഫെഡ് മിനുട്സ് വന്നു കഴിഞ്ഞതിന് പിന്നാലെ അമേരിക്കൻ  ക്രൂഡ് ഓയിൽ ശേഖരത്തിൽ കുറവ് വന്നതും ക്രൂഡ് ഓയിലിന് നേരിയ മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിനടുത്തേക്ക് കയറി. ഫെഡ് നിരക്ക് വർധനയും, സാമ്പത്തിക മാന്ദ്യ ഭീഷണിയും എണ്ണവിപണിയും ഉൾക്കൊണ്ട് കഴിഞ്ഞത് ക്രൂഡിന് അനുകൂലമാണ്.

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് 4% കടക്കാതിരുന്നത് സ്വർണത്തിനും ഓഹരി വിപണിക്കും ആശ്വാസമാണ്. രാജ്യാന്തര സ്വർണ വില 1931 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

മുന്നേറ്റം തുടർന്ന് ബിറ്റ്‌കോയിൻ 

 

അറുപതിനായിരം ഡോളറിന് മുകളിൽ നിന്നും വീണ് 15504 ഡോളർ വരെ വീണ ബിറ്റ്കോയ്‌ൻ ഇന്ന് വീണ്ടും മുന്നേറി 13 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 31463 ഡോളറിലേക്ക് കയറി. ഇത്വറിയവും, ഡോജ് കോയിനും സോളനയുമടക്കമുള്ള ക്രിപ്റ്റോകളും ഇന്ന് മുന്നേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT