ADVERTISEMENT

കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട കയറ്റുമതി, ഇറക്കുമതി കണക്ക് പ്രകാരം ജൂണിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 20.13 ബില്യൺ ഡോളറാണ്. ചരക്ക് കയറ്റുമതി 32.97 ബില്യൺ ഡോളറും ഇറക്കുമതി 53.10 ബില്യൺ ഡോളറുമായിരുന്നു. കഴിഞ്ഞ മാസം, ചരക്ക് കയറ്റുമതി 34.98 ബില്യൺ ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 57.10 ബില്യൺ ഡോളറായിരുന്നു. ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം ഉൾപ്പെടെയുള്ള നിരവധി കാരണങ്ങളാൽ ഇന്ത്യയുടെ കയറ്റുമതി ദുർബലമായി തുടരുന്നുവെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ പറഞ്ഞു. ജൂണിൽ സേവന കയറ്റുമതി 27.12 ബില്യൺ ഡോളറായിരുന്നു, ഇറക്കുമതി 15.88 ബില്യൺ ഡോളറായിരുന്നു. മേയിൽ സേവന കയറ്റുമതി 25.30 ബില്യൺ ഡോളറും ഇറക്കുമതി 13.53 ബില്യൺ ഡോളറുമാണ്.

English Summary : Indian Export is Shrinking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com